സിന്ധു ഗോപാലകൃഷ്ണന് കായംകുളം എന്‍ആര്‍ഐസ് കുവൈറ്റ് യാത്രയയപ്പ് നൽകി

New Update

publive-image

കുവൈറ്റ് സിറ്റി:ദീർഘകാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വനിതാ വിങ് കോഓർഡിനേറ്റർ സിന്ധു ഗോപാലകൃഷ്ണന് കായംകുളം എന്‍ആര്‍ഐസ് യാത്രയയപ്പ് നൽകി.

Advertisment

കായംകുളം എന്‍ആര്‍ഐസ് കുവൈറ്റിന്‍റെ സ്നേഹോപഹാരം പ്രസിഡന്‍റ് ബി.എസ് പിള്ളയാണ് സിന്ധു ഗോപാലകൃഷ്ണന് സമ്മാനിച്ചത്. കെ.ജി ശ്രീകുമാർ, ഗോപാലകൃഷ്ണൻ, ഖലീൽ, അരുൺ സോമൻ എന്നിവരും സന്നിഹിതരായിരുന്നു.

ജഹ്‌റ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്നു സിന്ധു. പ്രസിഡന്‍റ് ബി.എസ് പിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും, പ്രോഗ്രാം കൺവീനർ വിപിൻ മങ്ങാട് നന്ദിയും പറഞ്ഞു.

-അബ്ദുൽ വഹാബ്

kuwait news
Advertisment