/sathyam/media/post_attachments/xkJM9yszIbFLLgG6c7mR.jpg)
പാലക്കാട്: പാലക്കാട്ടെ എട്ടു ജില്ലാ കളക്ടർമാരുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച റെവന്യുവകുപ്പിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ജി. സുധക്ക് വിശ്വാസ് യാത്രയപ്പ് നൽകി.
ഇരുപത്തിനാലു വർഷത്തെ സേവനത്തിനു ശേഷമാണ് ജി. സുധ സർക്കാർ സേവനത്തിൽ നിന്നു വിരമിച്ചത്. ജില്ലാ കളക്ടറും വിശ്വാസ് പ്രസിഡന്റുമായ മൃൺമയി ജോഷി വിശ്വാസിന്റെ സ്നേഹോപഹാരം കൈമാറി.
അസിസ്റ്റന്റ് കളക്ടർ ഡോ. അശ്വതി ശ്രീനിവാസ്, വിശ്വാസ് വൈസ് പ്രസിഡന്റ് അഡ്വ. എസ്. ശാന്താദേവി, സെക്രട്ടറി പി. പ്രേംനാഥ്, ട്രഷറർ ബി ജയരാജൻ, അഡ്വ. എം. മനോജ്, അഡ്വ. അജയ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.