പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന രവീന്ദ്രനാഥിന് മംഗഫ് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി

author-image
സണ്ണി മണര്‍കാട്ട്
Updated On
New Update

publive-image

കുവൈറ്റ്: മംഗഫ് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് മംഗഫ് (കെആര്‍എച്ച്) യൂണിറ്റ് കൺവീനർ രവീന്ദ്രനാഥ്‌ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന അവസരത്തിൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ മൊമെന്റോ പ്രസിഡണ്ട് രാജീവ് നാടുവിലേമുറിയും രക്ഷാധികാരി ബാബു പനമ്പള്ളിയും ചേർന്ന് നൽകി.

Advertisment

ജനറൽ കൺവീനർ ബിനോയ് ചന്ദ്രൻ, ട്രഷറർ കുര്യൻ തോമസ്, സെക്രട്ടറി അബ്ദുൽ റഹുമാൻ പുഞ്ചിരി, മംഗഫ് കൺവീനർ ലിബു പായിപ്പാട്, എക്സിക്യൂട്ടീവ് അംഗങ്ങളായ സുന്ദരേശൻ പിള്ളൈ, സുമേഷ് കൃഷ്ണൻ, (കെആര്‍എച്ച്) യൂണിറ്റ് അംഗം അജയകുമാർ എന്നിവർ പ്രസംഗിച്ചു.

കെആര്‍എച്ച് യൂണിറ്റ് ശക്തിപ്പെടുത്തുന്നതിൽ രവീന്ദ്രനാഥ്‌ വഹിച്ച പങ്ക്‌ ഏവരും പ്രകീർത്തിച്ചു. ആലപ്പുഴ ജില്ലാ പ്രവാസി അസ്സോസിയേഷനോടുള്ള നന്ദി രവീന്ദ്രനാഥ്‌ രേഖപ്പെടുത്തി.

kuwait news
Advertisment