/sathyam/media/post_attachments/zl5lwghl8iHlWWNLyoMk.jpg)
എടത്തനാട്ടുകര: വിദ്യാഭ്യാസ സാമൂഹ്യ ശാക്തീകരണ സംരഭങ്ങളുടെ ഭാഗമായി ആഗസ്റ്റ് 7, 8 തീയതികളില്‍ ബാംഗ്ലൂർ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന ദേശീയ സെമിനാറിൽ കേരളത്തെ പ്രതിനിധീകരിച്ച് 'ഭിന്ന ശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസം' എന്ന വിഷത്തിൽ പ്രബന്ധം അവതരിപ്പിക്കുന്ന എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹൈസ്കൂൾ അധ്യാപകൻ അച്ചുതൻ പനച്ചിക്കുത്തിന് സ്കൂൾ പിടിഎ, എംപിടിഎ, എസ്‌എസ്‌സി, സ്റ്റാഫ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
പിടിഎ ആക്ടിംഗ് പ്രസിഡന്റ് സക്കീർ നാലുകണ്ടം ഉൽഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ.കെ.രാജ്‌കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എൻ.അബ്ദുന്നാസർ, ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ പി.അബ്ദുന്നാസർ, സ്റ്റാഫ് സെക്രട്ടറി വി.പി.അബൂബക്കർ, അധ്യാപകരായ ടി.കെ. മുഹമ്മദ് ഹനീഫ, പി.അബ്ദുൾ ലത്തീഫ്, സി.നഫീസ, കെ.ടി.സിദ്ദീഖ്, കെ.യുനസ് സലീം, അബ്ദുള്ള, പി.അബ്ദുസ്സലാം, റഫീഖ് പാക്കത്ത്, എം.ജിജേഷ്, പി.ദിവ്യ, കബീർ, പി.അച്ചുതൻ എന്നിവർ പ്രസംഗിച്ചു.