40 വർഷം ഡൽഹി പോലീസിൽ സേവനം അനുഷ്ഠിച്ച 24 മലയാളി പോലീസ് ഓഫീസർമാർക്ക് കൈരളിയുടെ യാത്ര അയപ്പ് നൽകി

റെജി നെല്ലിക്കുന്നത്ത്
Wednesday, June 9, 2021

ഡല്‍ഹി: 40 വർഷം ഡൽഹി പോലീസിൽ സേവനം അനുഷ്ഠിച്ച 24 മലയാളി പോലീസ് ഓഫീസർമാർക്ക് കൈരളിയുടെ യാത്ര അയപ്പ് നൽകി, ഡിഎംഎ ഹാളിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ കുടുംബങ്ങളും പങ്കെടുത്തു, വികാര നിർഭരമായിരുന്നു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന പരിപാടിയിൽ കൈരളി വെൽഫെയർ കള്‍ച്ചറല്‍ സൊസൈറ്റിയുടെ പ്രസിഡന്റ് രാജൻ, സെക്രട്ടറി ഷിബു, സുരേഷ് കുമാർ ചാക്കോ, സജീവ്മണിമല, സെബാസ്റ്റ്യൻ, രത്നാകരൻ തുടങ്ങിയവർ സംസാരിച്ചു,

ഡിഎംഎയുടെ അഡിഷണൽ ജനറൽ സെക്റട്രി കെ.ജെ ടോണി മൊമെന്റോ നൽകി ആദരിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഡൽഹി പോലീസിന്റെ ഭാഗമായവർ ആണ് ഇവർ. സ്നേഹവിരുന്നോടെ പരിപാടികൾ അവസാനിച്ചു.

×