ഡല്‍ഹി ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവക വികാരി റവ. ഡോക്ടർ പയസ് മേലേക്കണ്ടത്തിലിന് യാത്രയയപ്പ് നൽകി

New Update

publive-image

ഡല്‍ഹി:ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവക വികാരി യായി കഴിഞ്ഞ എട്ടര വര്‍ഷം സേവനം ചെയ്ത റവ. ഡോക്ടർ പയസ് മേലേക്കണ്ടത്തിലിന് യാത്രയയപ്പ് നൽകി. കോതമംഗലം രൂപത വികാരി ജനറൽ ആയി സ്ഥലം മാറിപ്പോകുന്ന ഫാദർ പയസ് മേലേക്കണ്ടത്തില്‍ വികാരിയായിരുന്നതിനൊപ്പം ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ ജെഎന്‍യു പ്രൊഫസർ കൂടി ആയിരുന്നു.

Advertisment

publive-image

ആർ കെ പുരത്തെ ഡ‍ിഎംഎ സമുച്ചയത്തിൽ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്. ചടങ്ങിൽ ജസ്റ്റിസ് കുര്യൻ ജോസഫ് (റിട്ടയേർഡ്), കൈക്കാരന്മാരായ റെജി നെല്ലിക്കുന്നത്ത്, സജി വര്ഗീസ്, വിവിധ ഭക്ത സംഘടന ഭാരവാഹികളായ റോസമ്മ മാത്യു, ജെസ്സമ്മ, ജോജോ തോമസ്, ഡൊമിനിക്, ആല്‍ഫിന്‍, ഷാജോ, ആലിഷ, ഡിഎംഎ ഭാരാവാഹികളായ കെ.ജെ ടോണി, ഓ ഷാജി കുമാർ എന്നിവർ പ്രസംഗിച്ചു.

ഇടവകയുടെ ഉപഹാരം കൈക്കാരന്മാർ നൽകി. ഭക്ത സംഘടനകൾ അവരുടെ ഉപഹാരങ്ങളും നൽകി. സ്നേഹ വിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.

delhi news
Advertisment