എൻ ആർ കെ ചെയർമാൻ അഷ്‌റഫ് വടക്കേവിളക്ക് കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റർ യാത്രയയപ്പ് നൽകി

author-image
admin
New Update

റിയാദ് :40 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന, റിയാദ് എൻ ആർ കെ ചെയർമാൻ അഷ്‌റഫ് വടക്കേവിളക്ക് കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ യാത്രയയ്പ്പ് നൽകി. റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ വച്ച് കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന ചടങ്ങ് സാമൂഹിക പ്രമുഖൻ ശിഹാബ് കൊട്ടുകാട് ഉത്‌ഘാടനം ചെയ്തു.

Advertisment

publive-image

റിയാദ് ഇന്ത്യൻ എംബസി പാസ്പോര്ട് വിഭാഗം ഉദ്യോഗസ്ഥൻ പുഷ്പരാജ് ഓര്‍മഫലകം നൽകി അഷ്‌റഫ് വടക്കേവിളയെ  ആദരിച്ചു. കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റർ ചെയർമാൻ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ. പ്രസിഡണ്ട് ഷാഹിർ കാപ്പാട് ആമുഖ പ്രഭാഷ ണവും സെക്രട്ടറി ഷബീർ അലി വലിയകത്ത് സ്വാഗതവും ,ഇസ്ഹാഖ് ഒലീവ് നന്ദിയും പറഞ്ഞു .കൊയിലാണ്ടി കൂട്ടം മെമ്പർമാർ ആയ സഫറുള്ള കൊയിലാണ്ടി ഗിരീഷ് കുമാർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു . കൂടാതെ കൊയിലാണ്ടി കൂട്ടം മെമ്പർമാരുടെ കുടുംബാം ഗങ്ങളും പരിപാടി യിൽ പങ്കെടുത്തു.

publive-image

Advertisment