സലാഹുദീൻ മരുതിക്കുന്നിന് ടെക്സ റിയാദ് യാത്രയയപ്പ് നൽകി

author-image
admin
New Update

റിയാദ് : മൂന്നു പതിറ്റാണ്ടു കാലം നീണ്ടു നിന്ന പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന
സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും, നാല് പ്രാവശ്യം ടെക്‌സാ-റിയാദിൻ്റെ പ്രസിഡണ്ട്
സ്ഥാനവും അലങ്കരിച്ചിരുന്ന സലാഹുദീൻ മരുതിക്കുന്നിന് ടെക്‌സാ റിയാദ് യാത്രയപ്പ് നൽകി.

Advertisment

publive-image

ടെക്സയുടെ എക്സിക്യൂട്ടിവ് അംഗങ്ങളും കുടുംബവേദിയും പ്രവർത്തകരും  പങ്കെടുത്ത ലളിതമാ യ ചടങ്ങിൽ നിലവിലെ പ്രസിഡണ്ട് സജീവ് നാവായിക്കുളം അധ്യക്ഷത വഹിച്ചു. കഴിഞ്ഞ പത്ത് വർഷത്തിലധികമായി ടെക്‌സാ റിയാദിൻ്റെ ജീവകാരുണ്യ സാമൂഹിക പ്രവർ ത്ത മേഖലകളിൽ മികച്ച പ്രവർത്തനം കൊണ്ടും മാർഗ്ഗ നിർദ്ദേശങ്ങൾ കൊണ്ടും  വഴികാട്ടിയായി നിന്ന സലാഹുദീൻ മരുതിക്കുന്നിന്റെ നാട്ടിലേക്കുള്ള മടക്കം പ്രവാസ  ലോകത്തിനു നഷ്ടമാണെ ങ്കിലും നാട്ടിലെ ടെക്സ യുടെ പ്രവർത്തങ്ങൾക്ക് ഊർജ്ജം  പകരുമെന്ന് പ്രസിഡണ്ട് സജീവ് നാവായിക്കുളം അഭിപ്രായപ്പെ ട്ടു.

സമൂഹത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവരുടെ ആശ്വാസത്തിന് വേണ്ടി ടെക്സയുടെ വരും കാ ല  പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ വിലപ്പെട്ട നിർദ്ദേശങ്ങൾ അനിവാര്യമാ ണെന്നും രോഗാ തുരമായ ഈ സാഹചര്യത്തിൽ പ്രവാസലോകത്തിലെന്ന പോലെ നാട്ടിലും മികച്ച
സേവനങ്ങൾ നടത്തുവാൻ സലാഹുദീൻ മരുതിക്കുന്നിന് കഴിയട്ടെ എന്നും ജനറൽ സെക്രട്ടറി
ജോയ് നടേശൻ ആശംസിച്ചു.

publive-image

മുപ്പതു വർഷകാലത്തോളം റിയാദിൽ തന്നെ പ്രവാസിയായിരുന്ന തനിക്കു റിയാദിന്റെയും  ഒപ്പം സൗദി അറേബ്യയുടേയും വളർച്ച നേരിൽ കണ്ട സന്തോഷം ഉണ്ടെങ്കിലും, മഹാമാരിയുടെ ഈ ദുരിത കാലത്തിൽ മടങ്ങി പോകേണ്ടിവന്നതിൽ ഏറെ ദുഖവും ഉണ്ടെന്നുസലാഹുദീൻ അഭിപ്രായ പ്പെട്ടു.

അമേരിക്കൻ ലൈഫ് ഇൻഷുറൻസ് കമ്പനി (ALICO) യിൽ പന്ത്രണ്ട് വർഷവും തുടർന്ന് പതിനാറര വർഷ സേവനം പൂർത്തിയാക്കിയ സാബ് (HSBC) ഗ്രൂപ്പിൻ്റെ ഇൻഷുറൻസ് വിഭാഗമായ സാബ്ബ്‌ (തക്കഫുൾ) റിയാദ് ഹെഡ്ഡ് ഓഫീസിലെ  സീനിയർ ക്ലെയിംസ് മാനേജർ തസ്തികയിൽ നിന്നുമാണ് വിരമിക്കുന്നത്. ടെക്സയുടെ സ്നേഹോപഹാരം പ്രസിഡണ്ട് സജീവ് നാവായിക്കുളം, ജനറൽ സെ ക്രട്ടറി ജോയ് നടേശൻ, ട്രഷറർ സേതു എന്നിവർ ചേർന്ന് കൈമാറി. തുടർന്ന് നൗഷാദ് കിളി മാനൂർ, സജീർ, പ്രശാന്ത്‌, പ്രകാശൻ, പ്രശോഭ്, ചന്ദ്രൻ, ഹാഷിം, അജിത്, അൻസർ, ലാലി സജീവ്, പ്രഭ ജോയ്,സുജ പ്രകാശ്, ഷെമീന അൻസർ എന്നിവർ ആശംസകൾ നേർന്നു. കൂടാതെ നാട്ടിലു ള്ള ടെക്സയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ വെർച്യുൽ സംവിധാനത്തിലൂടെ അദ്ദേഹത്തിന് ആശംസകൾ  നേർന്നു.

യോഗത്തിൽ ജോയ് നടേശൻ സ്വാഗതവും, ട്രഷറർ സേതു നന്ദിയും പറഞ്ഞു.

Advertisment