/sathyam/media/post_attachments/jVAuamMzi3ycqCGUhuep.jpg)
കുവൈത്ത്: കുവൈത്ത് ഓയിൽ കമ്പനിയിലെ കാരണവരായ എൻജിനീയർ ഉമ്മർ കുട്ടി (വടക്കേക്കാട്) ക്ക് അഹ്മദി ഏരിയയിലെ സൌഹൃദ വലയം ഊഷ്മള യാത്രയയപ്പ് നൽകി. 22 വർഷമായി പ്രവാസിയായ അദ്ദേഹം കെഒസിയിലെ പ്രോസ്സസ് സ്പെഷലിസ്റ്റ് തസ്തികയിലെ സീനിയർ എജിനീയറായിരുന്നു.
കുവൈത്തിലെ വിവിധങ്ങളായ സംഘടകളിൽ പ്രവർത്തിച്ച അദ്ദേഹം സാമൂഹ്യ പ്രവർത്തന മേഖലയിൽ നിറസാന്നിദ്ധ്യമായിരുന്നു. കുവൈത്തിനോടുള്ള വിട വലിയ നഷ്ടവും വേദനയും സൃഷ്ടിക്കുന്നുവെന്ന് സുഹൃത്തുകൾ സൂചിപ്പിച്ചു. അദ്ദേഹത്തിൻറെ ഏക പുത്രൻ എൻജിനീയർ ഫഹീം പ്രൈവറ്റ് കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുന്നു.
സംഗമത്തിൽ ഡോ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. അബൂബക്കർ സിദ്ധീഖ് മദനി, നസറുദ്ധീൻ, ബിനു അബ്ദുൽ കരീം, മുനീർ, അൻഫർ, റമീദ്, ഇസ്മയിൽ, അബ്ദുസ്സലാം, ആദിൽ നസറുദ്ധീൻ, ഫഹീം ഉമ്മർ കുട്ടി, അബ്ദുറഹിമാൻ അബൂബക്കർ എന്നിവർ പങ്കെടുത്തു. എൻജിനീയർ ഉമ്മർകുട്ടിക്കുള്ള ഉപഹാരം ഡോ. ഇബ്രാഹിം നൽകി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us