ഫരീദാബാദ് രൂപതയിലെ മതാദ്ധ്യാപക ദിനാഘോഷം വര്‍ണാഭമായി

New Update

publive-image

ഡല്‍ഹി:ഫരീദാബാദ് രൂപതയിലെ മതാദ്ധ്യാപക ദിനാഘോഷം മതാദ്ധ്യാപകരുടെ
സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വി. ചാള്‍സ് ബൊറോമിയോയുടെ തിരുനാള്‍
ദിനമായ നവംബര്‍ 4-ാം തീയതി ആഘോഷിച്ചു. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈന്‍ ആയിട്ടാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

Advertisment

അടുത്ത തലമുറയെ വാര്‍ത്തെടുക്കുക എന്ന വലിയ ദൗത്യം ഒരു
ലാഭേച്ഛയുമില്ലാതെ നിര്‍വഹിക്കുന്ന അദ്ധ്യാപകരെ അനുമോദിക്കുന്നതിനും
അംഗീകരിക്കുന്നതിനുമായി എല്ലാ വര്‍ഷവും ഇടവക തലത്തില്‍ ആഘോഷിക്കപ്പെടുന്ന കാറ്റക്കിസം അദ്ധ്യാപക ദിനം ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യത്തില്‍ സാദ്ധ്യമല്ലാത്തതിനാല്‍ എല്ലാ ഇടവകകളുടെയും സഹകരണത്തോടെ ഒരു വിര്‍ച്ച്വല്‍ പ്രോഗ്രാം ആയി സംഘടിപ്പിച്ചു.

ഫരീദാബാദ് രൂപതാ മെത്രാപ്പോലീത്താ മാര്‍ കുരിയാക്കോസ് ഭരണികുളങ്ങര, സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍ വീട്ടില്‍, കാറ്റക്കിസം ഡയറക്ടര്‍ റവ. ഫാ. ബാബു ആനിത്താനം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സന്ദേശങ്ങള്‍ നല്കി.

കൂടാതെ ഓരോ ഇടവകകളിലെയും കുട്ടികള്‍ ലോക്ക് ഡൗണ്‍ കാലത്ത് ലഭ്യമായ സാഹചര്യങ്ങള്‍
പ്രയോജനപ്പെടൂത്തി തങ്ങളുടെ അദ്ധ്യാപകര്‍ക്കായി, പാട്ടും ഡാന്‍സും സ്കിറ്റുമെല്ലാം കോര്‍ത്തിണക്കി തയ്യാറാക്കിയ വിവിധ കലാപരിപാടികള്‍ മനോഹരമായ ഒരു ഹാരമാക്കി രൂപതാ യൂ റ്റ്യൂബ് ചാനലായ ട്രൂത്ത് ടൈഡിംഗ്സ് വഴി നവംബര്‍ 4 ന് പ്രകാശനം ചെയ്തു.

delhi news
Advertisment