കടുവ കെണിയിൽ കുടുങ്ങിയത് കണ്ട കർഷകൻ മരിച്ച നിലയിൽ; വനംവകുപ്പ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാർ

New Update

publive-image

Advertisment

വയനാട്: നെന്മേനിയിൽ കടുവ കെണിയിൽ കുടുങ്ങിയ സംഭവത്തിൽ ആദ്യം കടുവയെ കണ്ടെത്തിയ കർഷകൻ തൂങ്ങി മരിച്ചനിലയിൽ. അമ്പുകുത്തി നാല് സെൻറ് കോളനിയിൽ താമസിക്കുന്ന ക്ഷീരകർഷകനായ ഹരികുമാറാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

കടുവ കെണിയിൽ കുടുങ്ങിയതും ആയി ബന്ധപ്പെട്ട വനംവകുപ്പ് ഹരിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം ചോദ്യം ചെയ്തിരുന്നു. മേപ്പാടി റേഞ്ച് ഓഫീസിലേക്ക് ചെല്ലാൻ നിരന്തരം ആവശ്യപ്പെട്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. വനം വകുപ്പ്‌ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം പറഞ്ഞു. ഇതേ തുടർന്ന് കടുത്ത മാനസിക സമ്മർദ്ധത്തിലായിരുന്നു ഹരി. സംഭവത്തിൽ ആക്ഷൻ കമ്മിറ്റി ബത്തേരിയിൽ ദേശീയ പാത ഉപരോധിക്കും.

Advertisment