'മുറ്റത്തൊരു മൂവാണ്ടൻ' വിളവിന്റെയും വികസനത്തിന്റെയും സന്ദേശവുമായിചിങ്ങം ഒന്ന് കർഷക ദിനാചരണ പരിപാടികൾ

New Update

publive-image

Advertisment

മണ്ണാർക്കാട്: കോവിഡിന്റേയും മഴക്കെടുതിയുടെയും ദുരിതങ്ങൾക്ക് നടുവില്‍ മറ്റൊരു കര്‍ഷകദിനംകൂടി. അന്നമൂട്ടുന്ന കര്‍ഷക സഹോദരങ്ങളെ ആദരിച്ചും അവരുടെ മഹത്തായ സേവനത്തെ അനുമോദിച്ചും കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിൽ ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിച്ചു.

ബെഡ് ചെയ്ത മാവിൻ തൈകൾ എല്ലാ വീടുകളിലും വളർത്തുന്ന 'മുറ്റത്തൊരു മൂവാണ്ടൻ' പദ്ധതിയുൾപ്പടെ സമഗ്രമായ കാർഷിക മുന്നേറ്റ പദ്ധതികളാണ് ചിങ്ങം പ്രമാണിച്ച് പഞ്ചായത്ത് പ്രഖ്യാപിച്ചിട്ടുള്ളത്.

എംഎൽഎ കെ വി വിജയദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ പൊറ്റശ്ശേരി അധ്യക്ഷനായി.

കാർഷിക മേഖലക്ക് ഏറെ മുൻ തൂക്കമുള്ള കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ കാർഷിക സമൃദ്ധി ലക്ഷ്യമിടുന്ന പദ്ധതികളുടെ പ്രവർത്തനോത്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് അംഗം അച്യുതൻ, കൃഷി ഓഫീസർ മനോജ് ജോസഫ്, ബേബി ചെറുകര, ബിന്ദു മണികണ്ഠൻ, രമണി രാധാകൃഷ്ണൻ, അരുൺ ഓലിക്കൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

farmers day
Advertisment