കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യുണൈറ്റഡ് ഫാര്‍മേഴ്സ് ഓഫ് കേരളയുടെ നേതൃത്വത്തില്‍ ഗാസിപൂര്‍ അതിര്‍ത്തിയിലുള്ള സമരവേദിക്ക് സമീപം പ്രകടനം നടത്തി

റെജി നെല്ലിക്കുന്നത്ത്
Monday, March 8, 2021

ഡല്‍ഹി: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യുണൈറ്റഡ് ഫാര്‍മേഴ്സ് ഓഫ് കേരളയുടെ നേതൃത്വത്തില്‍ ഗാസിപൂര്‍ അതിര്‍ത്തിയിലുള്ള സമരവേദിക്ക് സമീപം പ്രകടനം നടത്തുകയും കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.

കര്‍ഷക നേതാവ് രാകേഷ് ടിക്കയത്ത്, കിസാന്‍ ആന്തോളന്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ യുദ്ധവീര സിംഗ് എന്നിവര്‍ കേരള കര്‍ഷക പ്രതിനിധികളെ അഭിസംബോധന ചെയ്ത് കേരളത്തിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ദേശീയ തലത്തില്‍ ഉന്നയിക്കുമെന്ന് ഉറപ്പു നല്‍കി.

സിപിഐ നേതാവ് ആനി രാജ, കേരള കര്‍ഷക സംഘം നേതാവ് കൃഷ്ണ പ്രസാദ്, ബിജു കൃഷ്ണന്‍, പിആര്‍ഒ ഡോ. സജു കണ്ണന്തറ, അഡ്വ. ജയശങ്കര്‍, മിനി സെബാസ്റ്റ്യന്‍, ഗിരീഷ്, ജയപ്രകാശ്, വിന്‍സെന്‍റ് ഫിലിപ്പ്, ഡോ. രമ എസ് എന്നിവര്‍ കര്‍ഷകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. വില്‍സണ്‍ ചമ്പക്കുളത്തിന്‍റെ മാജിക് ഷോയും ചെണ്ടമേളവും ഉണ്ടായിരുന്നു.

×