/sathyam/media/post_attachments/jv89i6jGlIcTicZPdhq7.jpg)
മണ്ണാർക്കാട്: ട്രിപ്പിള്‍ ലോക്ഡൗണില്‍ വാഴക്കുല വില്‍ക്കാനാവാതെ പ്രയാസത്തിലായ കരിമ്പയിലെ നേന്ത്രവാഴ കര്‍ഷകന് ആശ്വാസവുമായി കേരള കർഷകസംഘം കരിമ്പ യൂണിറ്റ്.
കൃഷിയിൽനിന്നും മാത്രം ലഭിക്കുന്ന വരുമാനത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന വരിക്കയിൽ ജോസിന്റെ 286 കിലോ തൂക്കം വരുന്ന 13 വാഴക്കുലകൾ കർഷകസംഘത്തിന്റെ
പ്രയത്നത്തിലൂടെ ഏറ്റെടുത്ത് കിലോ 15 രൂപ നിരക്കിൽ മൊത്തം വില്‍പന നടത്തി കൊടുക്കുകയായിരുന്നു. പി.ജി.വത്സൻ, അബ്ദുൽ ബഷീർ, അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി.