New Update
Advertisment
കല്ലൂര്‍ക്കാട്: കല്ലൂര്‍ക്കാട് ഗ്ലാസ് ഹൗസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ 2.5 ഏക്കര്‍ തരിശുപാടം കൃഷിയോഗ്യമാക്കി കൊയ്ത്തുത്സവം നടത്തി. ഒഴിവുസമയങ്ങളില്‍ ഒത്തുച്ചേര്‍ന്ന ഏഴംഗസംഘത്തിന്റെ പ്രയത്‌നഫലമായി നൂറ് മേനി വിളവ് ലഭിച്ചു.
ജിസ്‌മോന്‍, ബിജോ, പ്രിന്‍സ്, സജി, സന്തോഷ്, അരുണ്‍, അമല്‍ എന്നിവരാണ് നെല്‍ക്കൃഷിയില്‍ വിജയഗാഥ രചിച്ചത്.
വിവിധ തൊഴില്‍മേഖലകളിലുള്ള ഇവര്‍ ഇതിനിടയില്‍ സമയം കണ്ടെത്തിയാണ് കൃഷിക്കായി രംഗത്തിറങ്ങിയത്. പ്രതിസന്ധി നേരിട്ട ലോക്ക്ഡൗണ്‍ കാലത്തിലും ഇവര്‍ കൃഷിയില്‍ നിന്ന് പിന്മാറിയില്ല. നിശ്ചയദാര്‍ഢ്യത്തോടെയും കഠിനാധ്വാനത്തിലൂടെയും ഇവര്‍ മുന്നേറിയതോടെ പ്രയത്‌നം ഫലം കാണുകയായിരുന്നു.