പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫത്താഹ് മുള്ളൂര്‍ക്കരക്ക് യാത്രയയപ്പ് നല്‍കി

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

അബുദാബി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്രയാവുന്ന പ്രശസ്ത കവിയും ഗാന രചയിതാവുമായ ഫത്താഹ് മുള്ളൂര്‍ക്കരക്ക് അബുദാബിയിലെ സംഗീത കൂട്ടായ്മകള്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. ഹബീബ് മാട്ടൂല്‍ (ഹീല്‍ മേറ്റ്സ്), സുബൈര്‍ തളിപ്പറമ്പ് (റിഥം ബാന്‍ഡ്), പി. എം. എ. റഹിമാന്‍, സമീര്‍ കല്ലറ, ഹനീഫ് കുമരനെല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Advertisment

publive-image

ഫത്താഹ് മുള്ളൂര്‍ക്കര രചന നിര്‍വ്വഹിച്ച് അബുദാബിയില്‍ ചിത്രീകരിച്ച പെരുന്നാപ്പാട്ട്, ബാല്യ കാല പെരുന്നാള്‍, നൂറേ ആലം, പെരുന്നാള്‍ ചേല് എന്നീ സംഗീത ആല്‍ബങ്ങളുടെ സംവിധായകന്‍ പി. എം. എ. റഹിമാന്‍, സംഗീത കൂട്ടായ്മ യുടെ മെമന്റോ സമ്മാനിച്ചു. ഹീല്‍ മേറ്റ്സ് സാഹിത്യ വിഭാഗത്തിന്റെ മെമന്റൊ ഹബീബ് മാട്ടൂല്‍ കൈമാറി. ഗാന രചയിതാവും റിഥം ചെയര്‍മാനുമായ സുബൈര്‍ തളിപ്പറമ്പ്, സമീര്‍ കല്ലറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

abudhabi
Advertisment