New Update
Advertisment
പാലക്കാട്: കൊഴിഞ്ഞാംപാറയില്‍ അച്ഛനും മകളും കിണറ്റില്‍ വീണുമരിച്ചു. കിണറ്റില്‍ ചാടിയ മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അച്ഛന്‍ ധര്‍മലിംഗവും മരിച്ചത്. കൊഴിഞ്ഞാംപാറയ്ക്കടുത്തുള്ള നടുപ്പുണിയിലാണ് ദാരുണ സംഭവമുണ്ടായത്.
22 വയസുള്ള മകള്‍ ഗായത്രിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ധര്‍മലിംഗവും അപകടത്തില്‍പെട്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലെത്തിച്ചു. ഗായത്രിയുടെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം