പാരിപ്പള്ളിയിൽ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു

author-image
Charlie
Updated On
New Update

publive-image

ചാത്തന്നൂർ: പാരിപ്പള്ളിയിൽ മകനുമായുള്ള വാക്ക്തർക്കത്തിൽ പിതാവിന് ദാരുണാന്ത്യം. മീനമ്പലം കുളത്തൂർകോണത്ത് സജിൻ നിവാസിൽ മണിലാൽ (58) ആണ് മരിച്ചത്. മകനായ സജിനെ(31) പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

ഇന്നലെ വൈകിട്ടാണ് മദ്യലഹരിയിൽ സജിൻ പിതാവുമായി വാക്ക് തർക്കവും തുടർന്ന് അടിപിടിയും ഉണ്ടായത്. ബോധരഹിതനായി വീണ പിതാവിനെ പാരിപ്പള്ളി മെഡിക്കൽകോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സജിത ഭാര്യയും സുജിൻ മകനുമാണ്.

Advertisment