Advertisment

ബി.എഡ് വിദ്യാര്‍ത്ഥികള്‍ക്ക് ഫെഡറല്‍ ബാങ്ക് നൈപുണ്യ വികസന കോഴ്‌സ് അവതരിപ്പിച്ചു

New Update

കൊച്ചി: ഫെഡറല്‍ ബാങ്കിനു കീഴിലുള്ള നൈപുണ്യ വികസന പരിശീലന സ്ഥാപനമായ ഫെഡറല്‍ സ്‌കില്‍ അക്കാദമി അധ്യാപന രംഗത്ത് തൊഴില്‍ തേടുന്നവര്‍ക്ക് പുതിയ നൈപുണ്യ വികസന കോഴ്‌സ് അവതരിപ്പിച്ചു. അധ്യാപന രംഗത്തുണ്ടായ ഏറ്റവും പുതിയ മാറ്റങ്ങളും സാങ്കേതിക വിദ്യകളും ഉള്‍ക്കൊള്ളാനും അവ പ്രയോഗിക്കാനും സജ്ജരായ പുതിയ തലമുറ അധ്യാപകരെ വാര്‍ത്തെടുക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. കോവിഡ്19 പശ്ചാത്തലത്തില്‍ അധ്യാപന രംഗത്തുണ്ടായ സാങ്കേതികമാറ്റങ്ങളുമായും അതിരുകളില്ലാത്ത ക്ലാസ്മുറികളെന്ന സങ്കല്‍പ്പവുമായും വേഗത്തില്‍ ഇണങ്ങിച്ചേരാന്‍ ഭാവി അധ്യാപകരെ ഈ കോഴ്‌സ് പ്രാപ്തരാക്കും.

അവസാന വര്‍ഷ ബി.എഡ് വിദ്യാര്‍ത്ഥികള്‍ക്കും ബി.എഡ് പൂര്‍ത്തിയാക്കി തൊഴിലന്വേഷിക്കുന്നവര്‍ക്കുമാണ് ഈ കോഴ്‌സില്‍ പ്രവേശനം നല്‍കുന്നത്. 500 മണിക്കൂറുകളാണ് കോഴ്‌സ് ദൈര്‍ഘ്യം. ആദ്യ ബാച്ച് കൊച്ചിയിലെ ഫെഡറല്‍ സ്‌കില്‍ അക്കാദമിയില്‍ നടക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സഹായങ്ങളും ഫെഡറല്‍ ബാങ്കിന്റെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ സ്‌കില്‍ അക്കാദമി നല്‍കും.

ടെക്‌നോളജി മാധ്യവര്‍ത്തിയായി വരുന്ന ഒരു അധ്യാപന/പരിശീലന വ്യവസ്ഥയിലേക്ക് വിദ്യാഭ്യാസ രംഗം അതിവേഗം ചവടുമാറിക്കൊണ്ടിരിക്കുമ്പോള്‍ ഈ മേഖലയില്‍ തിളങ്ങാന്‍ ശേഷിയുള്ള ഇ-അധ്യാപകരുടെ സംഘത്തെ ഈ കോഴ്‌സ് വാര്‍ത്തെടുക്കും.

federal bank
Advertisment