ഡാനിയേല്‍ ലൂയിസ് ലിയുടെ വധശിക്ഷ നടപ്പാക്കി ; 17 വര്‍ഷത്തിനുശേഷം ശിക്ഷ ലഭിച്ച ഫെഡറല്‍ തടവുകാരന്‍

author-image
പി പി ചെറിയാന്‍
Updated On
New Update

ഇന്ത്യാന : 17 വര്‍ഷത്തിനു ശേഷം വീണ്ടും ഫെഡറല്‍ തടവുകാരന് വധശിക്ഷ. ജൂലൈ 14 രാവിലെ 8.30നാണ് ഡാനിയേല്‍ ലുവിസ് ലിയുടെ (47) വധശിക്ഷ ഇന്ത്യാന ഫെഡറല്‍ പ്രിസണില്‍ നടപ്പാക്കിയത്. ജൂലൈ 13 തിങ്കളാഴ്ചയാണ് വധശിക്ഷക്ക് തീയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജില്ലാ ഫെഡറല്‍ കോടതി വധശിക്ഷ തല്‍ക്കാലം മാറ്റിവച്ച് ഉത്തരവിട്ടു. മാരകമായ വിഷം കുത്തിവയ്ക്കുന്നത് പ്രതിക്കു കൂടുതല്‍ വേദനയുണ്ടാക്കും എന്ന വാദം അംഗീകരിച്ചായിരുന്നു തല്ക്കാലിക സ്റ്റേ.

Advertisment

publive-image

എന്നാല്‍ രാത്രി വളരെ വൈകി ചേര്‍ന്ന സുപ്രീം കോടതി പ്രതിയുടെ ശിക്ഷ നടപ്പാക്കാന്‍ ഉത്തരവ് നല്‍കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ച 2 മണിക്ക് ഉത്തരവ് പുറത്തുവന്നതിനുശേഷം രാവിലെ 8 മണിക്കു തന്നെ വിഷ മിശ്രിതം കുത്തിവച്ചു മരണം ഉറപ്പാക്കി. വധശിക്ഷയ്‌ക്കെതിരെ ജയിലിനു പുറത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

അവസാനമായി പ്രതി പറഞ്ഞത്. ഞാന്‍ നിരവധി കുറ്റകൃത്യങ്ങള്‍! ചെയ്തിട്ടുണ്ട്. എന്നാല്‍ ആരേയും കൊലപ്പെടുത്തിയിട്ടില്ല. നിങ്ങള്‍ ഒരു നിരപരാധിയെയാണ് വധിക്കുന്നത് എന്നായിരുന്നു.1986 ല്‍ തോക്ക് വ്യാപാരിയായ വില്യം ഫെഡറിക്ക് മുള്ളര്‍, ഭാര്യ നാന്‍സി ആന്‍, എട്ടു വയസ്സുള്ള മകള്‍ സാറാ എന്നിവരെ കൊലപ്പെടുത്തിയ കേസ്സിലാണ് ഫെഡറല്‍ കോടതി ഡാനിയേലിനെ വധശിക്ഷക്ക് വിധിച്ചിരുന്നത്.

20 വര്‍ഷം ജയിലില്‍ വധശിക്ഷ കാത്തു കഴിയവെ നിരവധി അപ്പീലുകള്‍ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു നല്‍കിയിരുന്നുവെങ്കിലും എല്ലാം തള്ളികളയുകയായിരുന്നു. 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2003 ല്‍ യുഎസ് പട്ടാളക്കാരി ട്രേയ്‌സി മെക്‌ബേര്‍ഡിനെ മറ്റൊരു പട്ടാളക്കാരന്‍ ലൂയിസ് ജോണ്‍ ജൂനിയര്‍ വധിച്ച കേസില്‍ പ്രതിയുടെ ലൂയിസിന്റെ വധശിക്ഷയാണ് അവസാനമായി നടപ്പാക്കിയ ഫെഡറല്‍ ശിക്ഷ.

വളരെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരെയാണ് ഫെഡറല്‍ കോടതി വിസ്തരിച്ചു ശിക്ഷ വിധിക്കുന്നത്. മറ്റു കൊലക്കേസ്സുകള്‍ സംസ്ഥാന കോടതികളിലാണ് വിചാരണയ്‌ക്കെടുക്കുന്നതും ശിക്ഷ വിധിക്കുന്നതും.

Advertisment