‘ഉറപ്പാണ് പണി കിട്ടും’; ബോധവൽക്കരണ ഹ്രസ്വചിത്രവുമായി ഫെഫ്‌ക

ഫിലിം ഡസ്ക്
Saturday, July 10, 2021

സ്ത്രീധന സമ്പ്രദായങ്ങൾക്കും ഗാർഹിക പീഡനങ്ങൾക്കുമെതിരെ ബോധവൽക്കരണ ഹ്രസ്വചിത്രവുമായി ഫെഫ്‌ക.1.25 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രത്തിൽ എസ്തർ അനിൽ, ശ്രീകാന്ത് മുരളി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. സന്ദേശവുമായി മഞ്ജു വാര്യരും എത്തുന്നുണ്ട്.

ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍കയ്ക്കൊപ്പം ഇന്ത്യന്‍ ആഡ്‍ഫിലിം മേക്കേഴ്സും ഹ്രസ്വചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ പങ്കാളിയായിട്ടുണ്ട്. വനിതാ ശിശുവികസന വകുപ്പിനുവേണ്ടിയാണ് ചിത്രം ചെയ്തിരിക്കുന്നത്.

×