പോരാടാം കോവിഡിനൊപ്പം ലഹരിക്കെതിരെയും! – റിസാ കാമ്പയിൻ ഏപ്രിൽ-7 മുതൽ

ജയന്‍ കൊടുങ്ങല്ലൂര്‍
Sunday, April 5, 2020

കഴിഞ്ഞ എട്ടു വർഷക്കാലമായി അന്താരാഷ്രതലത്തിൽ ലഹരിവിരുദ്ധ പ്രവർത്തനം നടത്തിവരുന്ന തിരുവനന്തപുരം കേന്ദ്രമായുള്ള സുബൈർകുഞ്ഞു ഫൗണ്ടേഷൻ്റെ ‘റിസ’യുടെ നേതൃത്വത്തിൽ ലോകാരോഗ്യദിനമായ ഏപ്രിൽ-7 മുതൽ സമാന ചിന്താഗതിയുള്ള വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കേരളത്തിലെ മുഴുവൻ ജില്ലകളിലും  ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ലഹരിമുക്ത ഈ – കാമ്പയിൻ ആരംഭിക്കുന്നു. വിവിധ വെബ്‌സൈറ്റുകൾ, സോഷ്യൽമീഡിയ ഇവയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങളിൽ ലഹരി വർജ്ജനത്തിൻറെ സന്ദേശം എത്തിക്കുകയാണ് ലക്ഷ്യം.

ലോകവ്യാപമായി കോവിഡ്-19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കേരളവും ഇപ്പോൾ ലോക് ഡൗൺ അവസ്ഥയിലാണല്ലോ.  കുടുംബാഗങ്ങൾ ഏതാണ്ട് മുഴുവൻ സമയവും വീട്ടിൽ ഒരുമിച്ചു കഴിയുന്ന ഈ അവസരം വ്യക്തി-കുടുംബ- മൂഹിക നന്മയ്ക്ക് വേണ്ടി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും സാമൂഹത്തെ ബാധിച്ചിരി ക്കുന്ന ലഹരി ഉപഭോഗം. മദ്യപാനം, പുകവലി, മറ്റു ലഹരിവസ്തുക്കളുടെ ഉപഭോഗം തുടങ്ങിയ സാമൂഹിക തിന്മകൾക്ക് തടയിടുന്നതിനും അത്തരം ശീലങ്ങൾക്ക് അടിമപ്പെട്ടു പോയ വരെ രക്ഷിക്കുന്നതിനും പറ്റിയ സുവർണാവസരമാണ്.

മദ്യവിതരണവും ലഭ്യതയും നിർത്തിവയ്ക്കപ്പെട്ട, പുകയില ഉൽപ്പന്നങ്ങൾ, ലഹരി വസ്തുക്കൾ ഇവയുടെ ലഭ്യതകുറഞ്ഞ ഈ സന്ദർഭം ലഹരിമുക്തി നേടാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ്. ഒട്ടുമിക്ക മദ്യപാനികളും പുകവലിക്കാരും ലഹരി ഉപഭോക്താക്കളും സാഹചര്യ സമ്മർദ്ദവശാൽ   അവയ്ക്ക് അടിമപ്പെട്ടവരാണ്. ഒരു കുടുംബവും ലഹരി ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നില്ലാ. ഇത്തരം ദുഃശീലങ്ങളിൽ പെട്ടുപോയവരെ അതിൽനിന്നും കരകയറ്റുവാനുള്ള ബാധ്യത സമൂഹത്തിനുണ്ട്.

മദ്യപാനം, പുകവലി, ലഹരി ഉപഭോഗം  തിലേതുമാകട്ടെ നിങ്ങളുടെ, അല്ലെങ്കിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയുടെ പ്രശ്നം.  കോവിഡ് നിയന്ത്രണപരിപാടിയുടെ എല്ലാ മാർഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ടുതന്നെ നിങ്ങളുടെ താമസസ്ഥലത്തിന് സമീപ മുള്ള സർക്കാർ അല്ലെങ്കിൽ സർക്കാർ ആംഗീകൃത ലഹരിചികിത്സാ കേന്ദ്രവുമായി ഉടൻ ബന്ധപ്പെടുവാൻ ‘റിസ’ ആഹ്വാനം ചെയ്യുന്നു.

വിവിധ സോണൽ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത വിഡിയോ കോൺഫറൻസിൽ   പ്രോഗ്രാം കൺവീനർ ഡോ. എസ് അബ്ദുൽ അസീസ്‌, പ്രോഗ്രാം കൺസൾറ്റൻറ് ഡോ. എ വി ഭരതൻ, ഡോ. തമ്പി വേലപ്പൻ, അഡ്വ. അനീർ ബാബു, പത്മിനി യു  നായർ, ജാഫർ തങ്ങൾ, നുഹ് പാപ്പിനിശ്ശേരി, യുസഫ് കൊടിഞ്ഞി, ഹാഷിം നാലകത്ത്, അബ്ദുൽ റഷീദ് ബാപതി എന്നിവർ പങ്കെടുത്തു.

×