കുവൈറ്റില്‍ 26 കി.ഗ്രാം മയക്കുമരുന്നുമായി ഗാര്‍ഹിക തൊഴിലാളി പിടിയില്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, May 13, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 26 കി.ഗ്രാം മയക്കുമരുന്നുമായി ഗാര്‍ഹിക തൊഴിലാളി പിടിയില്‍. ഫിലിപ്പീന്‍സ് സ്വദേശിനിയാണ് പിടിയിലായത്. മറ്റൊരു ഗള്‍ഫ് രാജ്യത്തു നിന്നാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം. ഇവരുടെ സ്‌പോണ്‍സര്‍ക്ക് ഇതു സംബന്ധിച്ച് അറിയില്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

×