പ്രകാശത്തിലേക്ക് നേരിട്ട് നോക്കാന്‍ കഴിയുന്നില്ല,കണ്ണുകളില്‍ സൂചി കുത്തിക്കയറുന്നതു പോലെ,വേദനയിലൂടെ കടന്നുപോകാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല; രോഗത്തെ കുറിച്ച് തുറന്ന് പറഞ്ഞു സാമന്ത

author-image
Gaana
New Update

കുറച്ചു കാലങ്ങളായി വലിയ ഒരു അസുഖത്തിന്റെ പിടിയിലാണ് തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത. മയോസൈറ്റിസ് രോഗം ബാധിച്ച്‌ ചികിത്സയിലാണ് താരമിപ്പോള്‍. തന്റെ ആരാഗ്യ സ്ഥിതിയെപ്പറ്റി വൈകാരികമായി പല അഭിമുഖങ്ങളിലും താരം പ്രതികരിച്ചിരുന്നു.

Advertisment

publive-image

ഇപ്പോഴിതാ, രോഗം നിര്‍ണയിക്കുന്ന സമയവും ചികിത്സാദിനങ്ങളും ജീവിതത്തിലെ ഏറ്റവും വലിയ പ്രയാസകരമായ നാളുകളായിരുന്നുവെന്ന് തുറന്നു പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് നടി.

ഒരു അഭിമുഖത്തിലാണ് മയോസൈറ്റിസ് രോഗം ബാധിച്ചപ്പോള്‍ മുതല്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റി സാമന്ത വെളിപ്പെടുത്തിയത്.

'മയോസൈറ്റിസ് എന്ന രോഗത്താല്‍ മരുന്ന് കഴിക്കുന്നതിനൊപ്പം പാര്‍ശ്വഫലങ്ങളും അനുഭവിക്കേണ്ടി വന്നു. ചിലപ്പോള്‍ ശരീരം വല്ലാതെ തടിക്കും, മറ്റു ചില ദിവസങ്ങളില്‍ തീരെ ക്ഷീണിക്കും. എന്‍റെ രൂപത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു. കണ്ണുകളില്‍ സൂചി കുത്തിക്കയറുന്നതു പോലെ അനുഭവപ്പെടും. വേദനയിലൂടെ കടന്നുപോകാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല.

പ്രകാശത്തിലേക്ക് നേരിട്ട് നോക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് കണ്ണട വെയ്‌ക്കേണ്ടി വന്നത്. തീവ്രമായ മൈഗ്രേന്‍ ബാധിച്ചു. കണ്ണുകള്‍ വീര്‍ത്തു തടിച്ചുവരും. അസഹനീയമായ വേദനയും. കഴിഞ്ഞ എട്ട് മാസമായി ഇതാണ് എന്റെ അവസ്ഥ'- എന്ന് സാമന്ത പറഞ്ഞു.

'ഒരുപാട് യാതനകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയുമാണ് ഞാന്‍ കടന്നുപോയത്. ഒരു നടി എന്ന നിലയില്‍ പൂര്‍ണതയോടെ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. പക്ഷെ അതിനെയെല്ലാം തകര്‍ത്തെറിയുന്ന ഒരവസ്ഥ എനിക്ക് വന്നുപെട്ടു എന്നും സാമന്ത കൂട്ടിച്ചേര്‍ത്തു.

Advertisment