വിവാഹ മോചിതനാകുന്നില്ലെന്ന് വിഷ്ണു വിശാൽ; തന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന വിശദീകരണവുമായി താരം

author-image
Gaana
New Update

തമിഴ് യുവനടൻ വിഷ്‌ണു വിശാൽ വീണ്ടും വിവാഹ മോചിതനാകുന്നു എന്ന വാർത്ത ഉണ്ടായിരുന്നു. താരം അടുത്തിടെ പങ്കുവച്ച ട്വീറ്റ് വൈറലായതിനെ തുടർന്ന് ആയിരുന്നു ഇത്തരത്തിൽ ഒരു വാർത്ത പ്രചരിച്ചത്. ഇപ്പോൾ ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.

Advertisment

എല്ലാവർക്കും നമസ്‌‌കാരം. കുറച്ചുദിവസങ്ങൾക്കു മുൻപ് എന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്. അത് പ്രൊഫഷണൽ ജീവിതത്തെ ഉദ്ദേശിച്ച് ഞാൻ എഴുതിയ വാക്കുകളായിരുന്നു. വ്യക്തിപരമായ കാര്യമൊന്നുമല്ല എന്നാണ് വിഷ്‌ണു വിശാൽ കുറിച്ചത്.

publive-image

കഴിഞ്ഞ ദിവസമായിരുന്നു വിവാദപരമായ ട്വീറ്റ് വിഷ്‌ണു പങ്കുവച്ചത്. 'ഇതൊന്നും സാരമില്ല. ഞാൻ വീണ്ടും ശ്രമിച്ചു. എന്നാൽ വീണ്ടും പരാജിതനായി. വീണ്ടും ഞാൻ പഠിച്ചു. കഴിഞ്ഞ തവണ നഷ്ടപ്പെട്ടത് തന്റെ തെറ്റ് കാരണമല്ല. അതു വഞ്ചിക്കപ്പെട്ടതും നിരാശയും കാരണമാണ് . എന്നായിരുന്നു ട്വീറ്റ്. ജീവിതപാഠങ്ങൾ എന്ന ഹാഷ് ടാഗും താരം നൽകിയിരുന്നു. പോസ്റ്റ് കണ്ടതോടെ താരം വീണ്ടും വിവാഹമോചിതനാകുകയാണെന്ന പ്രചാരണം ഉയരുകയായിരുന്നു .

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായത്. ആദ്യ വിവാഹ ബന്ധം അവസാനിച്ചതിനുശേഷമാണ് ജ്വാലയുമായുള്ള വിഷ്ണുവിന്റെ പ്രണയബന്ധം ആരാധകർ ചർച്ചചെയ്യുന്നത്.

Advertisment