തന്റെ സ്വഭാവത്തിലെ വ്യത്യാസത്തിന് കാരണം കൊറോണ വൈറസെന്ന് നടൻ ഷൈൻ ടോം ചാക്കോ; നമ്മുടെ  അന്തരീക്ഷത്തിൽ  ഈ വൈറസുണ്ട്, അത്  നമ്മുടെ  ഉളളിലെത്തുമ്പോൾ  സ്വഭാവത്തിലും മാറ്റമുണ്ടാകും എന്നും ഷൈൻ

author-image
Gaana
New Update

നടൻ ഷൈൻ ടോം ചാക്കോ അഭിനയത്തിലൂടെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ താരമാണ്. എന്നാൽ താരത്തിന്റെ അഭിമുഖങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്.  അഭിമുഖങ്ങളിലെ നടന്റെ പെരുമാറ്റം പലപ്പോഴും വലിയ  വിമർശനമാണ് നേരിടേണ്ടി വരാറ്. എന്നാൽ  തന്റെ സ്വഭാവവ്യത്യാസനത്തിന് കാരണം കൊറോണ വൈറസാണെന്നാണ്  ഷൈൻ ഇപ്പോൾ പറയുന്നത്.

Advertisment

publive-image

കൊറോണ വന്നതിന് ശേഷമാണല്ലോ ഇതൊക്കെ പ്രശ്‌നമായത്. ഇതൊക്കെ വൈറസിന്റെ ഓരോരോ ആക്ടിവിറ്റികളാണെന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ  അന്തരീക്ഷത്തിൽ  ഈ വൈറസുണ്ട്. അത്  നമ്മുടെ  ഉളളിലെത്തുമ്പോൾ  സ്വഭാവത്തിലും മാറ്റമുണ്ടാകും എന്നാണ് ഷൈൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

ദസ്റയാണ് ഷൈൻ ടോം ചാക്കോയുടെ പുതിയ ചിത്രം. നാനിയുടെ  വില്ലനായിട്ടാണ് ഷൈൻ എത്തുന്നത്. കീർത്തി സുരേഷാണ്  നായിക. അടി, കൊറോണ  പേപ്പേഴ്സ് എന്നിവയാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങൾ.

Advertisment