കാജൽ അഗർവാൾ സിനിമ പ്രേമികളുടെ പ്രിയ താരമാണ്. അമ്മയായ ശേഷം സിനിമയിൽ നിന്നും ഒരു വലിയ ഇടവേള എടുത്തിരിക്കുകയായിരുന്നു താരം. ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താരം. ഗർഭിണിയായ സമയത്ത് തനിക്കുണ്ടായ മോശം അനുഭവം പങ്കുവച്ചു താരം രംഗത്ത് എത്തി.
ഗർഭിണിയായിരുന്നപ്പോൾ ആളുകൾ തന്നെ തടിച്ചി എന്ന് വിളിച്ചുവെന്ന് ആണ് കാജൽ വെളിപ്പെടുത്തിയിക്കുന്നത്. ആത്മവിശ്വാസമുണ്ട്. ശക്തയാണ് എന്നൊക്കെ എത്രത്തോളം പറയുന്നുണ്ടെങ്കിലും അരക്ഷിതാവസ്ഥയിലൂടെ ഞാൻ കടന്നുപോകുന്നുണ്ട് എന്നും താരം പറയുന്നു.
കുഞ്ഞുണ്ടായതിനു ശേഷം ജീവിതം പഴയതുപോലെയാകുമോ എന്നും ചിന്തിക്കുന്നവരാണ് നമ്മൾ എല്ലാവരും. ഉറങ്ങുമ്പോഴും രാവിലെ എഴുന്നേൽക്കുമ്പോഴും മനസിൽ കുഞ്ഞിന്റെ കാര്യങ്ങൾ മാത്രമാണ് .ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഒരു സിനിമയിൽ നിന്ന് എനിക്ക് പിൻമാറേണ്ടിവന്നു. എന്റെ ജീവിതം മാറിയിരിക്കുന്നു. ഗർഭകാലത്തും സിനിമകൾ ചെയ്തിരുന്നു. അരക്ഷിതാവസ്ഥ അനുഭവപ്പെട്ടിരുന്നു. എല്ലാദിവസവും കുഞ്ഞിനെ വീട്ടിലാക്കി ജോലിക്ക് പോകുമ്പോൾ എന്റെ ഹൃദയം തകരും. പക്ഷേ അത് ഞാൻ ഇഷ്ടപ്പെടുന്നുണ്ട്. എന്റെ മകൻ ജോലിയുടെ പ്രാധാന്യം മനസിലാക്കി വളരും എന്നും കാജൽ പറയുന്നു.
കഴിഞ്ഞവർഷം ആണ് കാജലിനും ഗൗതം കിച്ലുവിനും ആൺകുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ താരം സിനിമയിലേക്ക് മടങ്ങി എത്തുകയും ചെയ്തു.