ഒരേ ദിവസം തിയേറ്ററുകളിൽ എത്തിയ ചിത്രങ്ങളായിരുന്നു 'ഭോല'യും 'ദസറ'യും; രണ്ട് ചിത്രങ്ങളുടെയും ആദ്യ മൂന്ന് ദിവസങ്ങളിലെ കളക്ഷന്‍ പുറത്തു വന്നപ്പോൾ ബോക്സ് ഓഫീസിൽ 'ഭോല'യെ മറികടന്ന് 'ദസറ'

author-image
Gaana
New Update

ഒരേ ദിവസം തിയേറ്ററുകളിൽ എത്തിയ ചിത്രങ്ങളായിരുന്നു 'ഭോല'യും 'ദസറ'യും.  രണ്ട് ചിത്രങ്ങളുടെയും ആദ്യ മൂന്ന് ദിവസങ്ങളിലെ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ്. പുറത്തുവന്ന കണക്ക് പ്രകാരം ഭോല ആദ്യ മൂന്ന് ദിനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത് 30.70 കോടിയാണ്.

Advertisment

publive-image

ദസറയുടെ കാര്യമെടുത്താല്‍ തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം ആദ്യ മൂന്ന് ദിനങ്ങളില്‍ ചിത്രം 45.50 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്.

'ദസറ' അമേരിക്കയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്ന ഗ്രോസ് 1.45 മില്യണ്‍ ഡോളറിന് മുകളിലാണ്. അതായത് 12 കോടി രൂപ. ഒരു നാനി ചിത്രം യുഎസില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഇത്.

ചിത്രം ആദ്യ മൂന്ന് ദിനങ്ങളില്‍ നേടിയ ആഗോള ഗ്രോസ് 71 കോടി രൂപയാണെന്ന് നിര്‍മ്മാതാക്കളായ എസ് എല്‍ വി സിനിമാസ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. സാമ്പത്തിക വിജയങ്ങളുടെ എണ്ണമെടുത്താല്‍ ബോളിവുഡിനേക്കാള്‍ ഇന്ന് മുന്നില്‍ തെലുങ്ക് സിനിമയാണ്. ആര്‍ആര്‍ആറും പുഷ്പയുമൊക്കെ ഇതിൽ പങ്കുവഹിച്ചിട്ടുണ്ട്.

അജയ് ദേവ്ഗൺ നായകനായി എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഭോലയും നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്തിരിക്കുന്ന തെലുങ്ക് പിരീഡ് ആക്ഷന്‍ ഡ്രാമ ദസറയുമാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് 'ഭോല'. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Advertisment