New Update
മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും.അഭിനയ മികവോടെ മലയാള സിനിമയെ സൂപ്പര്‍ഹിറ്റുകളാക്കി മാറ്റാന്‍ ഇരുവര്‍ക്കും സാധിച്ചു. ഇരുവരും ചേര്‍ന്ന് മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ ചെറുതല്ല.
Advertisment
/sathyam/media/post_attachments/ltSVFdvwJa2zSAVwY9Gs.jpg)
ഇപ്പോഴിതാ മലയാള സിനിമയുടെ ചീത്തപ്പേര് മാറ്റിയത് ഇരുവരും ചേര്‍ന്നാണ് എന്ന് പറയുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.
സോഫ്റ്റ് പോണ്‍ സിനിമകള്‍ എന്നായിരുന്നു മലയാള സിനിമയെ പറഞ്ഞിരുന്നത്. അതെല്ലാം മാറി ബഹുമാനം ഉണ്ടാക്കി തന്നതിന്റെ പൂര്‍ണ ഇത്തരവാദിത്തം ഇവര്‍ക്ക് രണ്ടുപേര്‍ക്കുമാണ് എന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്.
ഷെയിന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കൊറോണ പേപ്പേഴ്സാണ് പുതിയ ചിത്രം. പൊലീസ് ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായാണ് ചിത്രം എത്തുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us