സംവിധായകന്‍ വെട്രിമാരന്‍ മനസില്‍ കൊണ്ടുനടന്ന സ്വപ്‍ന പ്രോജക്റ്റ് ആയ വിടുതലൈയുടെ മേക്കിങ് വിഡിയോ പുറത്ത്; ചിത്രം ഒരുക്കുന്നത് 40 കോടി മുതല്‍ മുടക്കില്‍; ചിത്രത്തിന്റെ സ്റ്റണ്ട് മേക്കിങ് വീഡിയോയ്ക്ക് മാത്രം ചെലവായത് 8 കോടി

author-image
Gaana
New Update

സംവിധായകന്‍ വെട്രിമാരന്‍ മനസില്‍ കൊണ്ടുനടന്ന സ്വപ്‍ന പ്രോജക്റ്റ് ആയിരുന്നു വിടുതലൈ. 4 കോടി ബജറ്റിലാണ് ചെയ്യാന്‍ ആദ്യം ആലോചിച്ചതെങ്കിലും പിന്നീട് 40 കോടി മുതല്‍മുടക്കില്‍ ചെയ്യാന്‍ സാധിക്കുന്ന നിര്‍മ്മാതാവിനെ അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു.

Advertisment

publive-image

ചിത്രത്തിലെ റെയില്‍ പാളം സ്ഫോടകവസ്തു വച്ച് തകര്‍ക്കുന്ന ഒരു നിര്‍ണ്ണായക സീക്വന്‍സിന്‍റെ ബജറ്റ് മാത്രം 8 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഈ രംഗത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

കലാസംവിധായകന്‍ എത്ര മികവോടെയാണ് ഈ സീക്വന്‍സിന് വേണ്ട പിന്തുണ നല്‍കിയതെന്ന് ഈ മേക്കിംഗ് വീഡിയോയിലൂടെ മനസിലാവും. ജാക്കിയാണ് ചിത്രത്തിന്‍റെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ബി ജയമോഹന്‍റെ തുണൈവന്‍ എന്ന ചെറുകഥയെ ആസ്പദമാക്കി വെട്രിമാരന്‍ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

സൂരി നായകനാവുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് സേതുപതിയാണ്. വിജയ് സേതുപതി വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ എത്തുന്നത്. ആര്‍ എസ് ഇര്‍ഫോടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ എല്‍റെഡ് കുമാറാണ് നിര്‍മ്മാണം. റെഡ് ജയന്‍റ് മൂവീസ് ആണ് വിതരണം.

Advertisment