New Update
തെലുങ്ക് സിനിമയിലെ സൂപ്പർ താരമാണ് രാം ചരൺ. ആർആർആർ എന്ന സിനിമയുടെ വിജയത്തിന് ശേഷം ആ​ഗോള തലത്തിൽ അറിയപ്പെടുന്ന നടനായി രാം ചരൺ മാറി. കരിയറിനപ്പുറത്ത് വ്യക്തി ജീവിതത്തിലും രാം ചരണിനിത് നല്ല സമയമാണ്. താരത്തിന്റെ ഭാര്യ ഗർഭിണിയാണ് എന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
Advertisment
നടന്റെ ഭാര്യ ഉപാസന കാമിനേനിയുടെ ബേബി ഷവർ അടുത്തിടെ നടന്നിരുന്നു. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷമാണ് ദമ്പതികൾക്ക് കുഞ്ഞ് പിറക്കാൻ പോവുന്നത്. അതിനാൽ തന്നെ താര ദമ്പതികളുടെ കുടുംബവും വളരെ സന്തോഷത്തിലാണ്.