ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽകർ സൽമാൻ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'.മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചർച്ചയിൽ നിറഞ്ഞുനിന്ന 'കിംഗ് ഓഫ് കൊത്ത'യുടെ അപ്‍ഡേറ്റുകൾക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ദുൽഖർ നായകനാകുന്ന ചിത്രത്തിന്റെ പുതിയൊരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.
/sathyam/media/post_attachments/Uvg3wHuiNHw7mg4VHejU.jpg)
ഗോകുൽ സുരേഷ് ചിത്രത്തിന്റെ തന്റെ ഭാഗത്തിന്റെ ഡബ്ബിംഗ് ആരംഭിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. 'പൊറിഞ്ചു മറിയം ജോസി'ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്.
ഐശ്വര്യ ലക്ഷ്‍മി ചിത്രത്തിൽ നായികയാകുന്നു എന്നും റിപ്പോർട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയിൽ മാസ് ഗ്യാങ്‍സ്റ്റർ ചിത്രമായി ഒരുക്കുന്ന ചിത്രത്തിൽ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.
ആർ ബൽകി സംവിധാനം ചെയ്ത 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആർട്ടിസ്റ്റ്' എന്ന ബോളിവുഡ് ചിത്രമാണ് ദുൽഖറിന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. ആർ ബൽകിയുടെ തന്നെ രചനയിൽ എത്തിയ ചിത്രമാണ് ഇത്. വിശാൽ സിൻഹ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയൻ എച്ച് കെ ഭദ്ര.
സംവിധായകനൊപ്പം രാജ സെൻ, റിഷി വിർമാനി എന്നിവർ ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ സന്ദീപ് ഷറദ് റവാഡെ, സൗണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികൾ സ്വാനന്ദ് കിർകിറെ, വസ്‍ത്രാലങ്കാരം അയ്ഷ മർച്ചൻറ്, സംഘട്ടനം വിക്രം ദഹിയ. ഗൗരി ഷിൻഡെ, ആർ ബൽകി, രാകേഷ് ജുൻജുൻവാല എന്നിവർ ചേർന്നാണ് നിർമ്മാണം. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരുന്നത്.