72-ാം വയസിൽ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ് തിരക്കഥാകൃത്ത് എസ് എൻ സ്വാമി. മലയാളത്തിന് മികച്ച ത്രില്ലർ സിനിമകള്‍ സമ്മാനിച്ച സ്വാമിയുടെ ആദ്യം ചിത്രം ത്രില്ലർ ആയിരിക്കില്ലെന്നാണ് പുറത്തു വരുന്ന വിവരം.
/sathyam/media/post_attachments/f6WPM2d8AbxLbIt5evSi.jpg)
തമിഴ് ബ്രാഹ്മണ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയകഥയാണ് ഇത്. ധ്യാൻ ശ്രീനിവാസനാണ് നായകൻ. സിനിമയുടെ പൂജ വിഷു ദിവസം കൊച്ചിയിൽ നടക്കും. ചിത്രത്തിന്റെ രചനയും സ്വാമിയുടേതാണ്.
ഈ പ്രായത്തിൽ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്ന ലോകത്തിലെ തന്നെ ആദ്യ വ്യക്തി എസ് എൻ സ്വാമിയായേക്കാമെന്നാണ് സഹപ്രവർത്തകർ അഭിപ്രായപ്പെടുന്നത്.
പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ നിർമ്മാണം എറണാകുളത്തപ്പൻ ക്ഷേത്രക്ഷേമസമിതി പ്രസിഡന്റായ പി രാജേന്ദ്ര പ്രസാദാണ്. തിരുച്ചെന്തിരൂർ പോലുള്ള തമിഴകഗ്രാമങ്ങളിൽ ലൊക്കേഷൻ തിരക്കിലായതിനാൽ സിനിമയെ കുറിച്ചെല്ലാം വിശദമായി ലോഞ്ചിങ് ചടങ്ങിൽ പറയാമെന്നാണ് സ്വാമിയുടെ പ്രതികരണം.