സ്ത്രീ-പുരുഷ വേർതിരിവ് എന്നത് കുറച്ചുനാളായി താൻ വിശ്വസിക്കുന്നില്ലെന്ന് മഞ്ജു വാര്യർ; പരസ്പര ബഹുമാനത്തോടെ സ്ത്രീകളും പുരുഷന്മാരും എല്ലാവരും ഒന്നിച്ച് നിന്നു കൊണ്ട് മനസമാധാനമുള്ള ഒരു സമൂഹം ഉണ്ടാകട്ടെ എന്നതാണ് തന്റെ ആ​ഗ്രഹമെന്നും മഞ്ജു

author-image
Gaana
New Update

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. ഒരിടവേളയ്ക്ക് ശേഷം ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ മഞ്ജുവിനെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

Advertisment

publive-image

ഇപ്പോൾ താരം പറഞ്ഞ  വൈറൽ ആവുന്നത്. സ്ത്രീകൾ ആ​ഗ്രഹിക്കുന്ന സക്സസ് ഫുൾ ആയിട്ടൊരു ജീവിതം ഉണ്ടാകട്ടെ എന്ന് പറഞ്ഞ മഞ്ജു, സ്ത്രീ-പുരുഷ വേർതിരിവ് എന്നതിനോട് കുറച്ചുനാളായി താൻ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞു. പരസ്പര ബഹുമാനത്തോടെ സ്ത്രീകളും പുരുഷന്മാരും എല്ലാവരും ഒന്നിച്ച് നിന്നു കൊണ്ട് മനസമാധാനമുള്ള ഒരു സമൂഹം ഉണ്ടാകട്ടെ എന്നതാണ് തന്റെ ആ​ഗ്രഹമെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.

'പല കാരണങ്ങൾ കൊണ്ടും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടാൻ ആ​ഗ്രഹവും ആവേശവുമുള്ള സ്ത്രീകൾക്ക് അതിന് സാധിക്കാറില്ല. ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുന്ന, അവസരം കിട്ടാതെ ഇരിക്കുന്ന പല സ്ത്രീകളെയും എനിക്ക് അറിയാം. സ്ത്രീകൾ ആ​ഗ്രഹിക്കുന്ന സക്സസ് ഫുൾ ആയിട്ടൊരു ജീവിതം ഉണ്ടാകട്ടെ. അങ്ങനെ വളർന്ന് സ്ത്രീ-പുരുഷ വേർതിരിവില്ലാതെ മാറട്ടെ. അങ്ങനെയൊരു വേർതിരിവിൽ കുറച്ചുനാളായി ഞാൻ വിശ്വസിക്കുന്നില്ല. അതുപോലെ വളരെ ശക്തരായി, തുല്യരായി പരസ്പര ബഹുമാനത്തോടെ സ്ത്രീകളും പുരുഷന്മാരും എല്ലാവരും ഒന്നിച്ച് നിന്നു കൊണ്ട് മനസമാധാനമുള്ള ഒരു സമൂഹം ഉണ്ടാകട്ടെ എന്നതാണ് എന്റെ ആത്മാർത്ഥമായിട്ടുള്ള ആ​ഗ്രഹം', എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്.

Advertisment