ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ബാലചന്ദ്രന്‍ ചുളളിക്കാടും ജോയ് മാത്യുവും

author-image
Gaana
New Update

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം. അധ്യക്ഷസ്ഥാനത്തിനായി മല്‍സര രംഗത്തുള്ളത് കേരളത്തിന്റെ സാംസ്‌കാരിക ലോകത്തെ രണ്ടു പ്രമുഖരാണ്. കവി ബാലചന്ദ്രന്‍ ചുളളിക്കാടും നടനും സംവിധായകനുമായ ജോയ് മാത്യുവുമാണ് ഏറ്റമുട്ടാൻ ഒരുങ്ങുന്നത്.

Advertisment

publive-image

ജിനു എബ്രഹാമിനെ നേരത്തെ തന്നെ എതിരില്ലാതെ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ഫെഫ്കക്ക് കീഴില്‍ റൈറ്റേഴ്‌സ് യൂണിയന്‍ ഉണ്ടായപ്പോള്‍ അതിന്റെ ആദ്യ ജനറല്‍ സെക്രട്ടറി സംവിധായകൻ ബി ഉണ്ണികൃഷ്ണനായിരുന്നു. അദ്ദേഹം മാറിയപ്പോള്‍ എ കെ സാജൻ ആ സ്ഥാനത്തേയ്ക്ക് എത്തി.

സാധാരണഗതിയില്‍ പ്രസിഡന്റ്, ജനറല്‍സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് മല്‍സരമുണ്ടാകാറില്ല. നാമനിര്‍ദേശമായിരുന്നു പതിവ്. ഇത്തവണ ഇതിനു ഒരു മാറ്റം ഉണ്ടായിരിക്കുകയാണ്. എം ടി വാസുദേവന്‍ നായര്‍ അടക്കം അംഗമായ യൂണിയനാണ് ഫെഫ്ക റൈറ്റേഴ്‌സ് യൂണിന്‍. നിലവില്‍ എസ് എന്‍ സ്വാമിയാണ് സംഘടനയുടെ അധ്യക്ഷന്‍.

Advertisment