ഒരു ഇടവേളയ്ക്ക് ശേഷം ഒത്തുചേരാൻ ബിജു മേനോനും ആസിഫ് അലിയും; ഇരുവരും വീണ്ടും ഒത്തുചേരുന്നത് ജിസ് ജോയിയുടെ പുതിയ ചിത്രത്തിലൂടെ

author-image
Gaana
New Update

അനുരാഗ കരിക്കിൻ വെള്ളം, എന്ന ഹിറ്റ് സിനിമയിലെ കൂട്ടുകെട്ടായ ബിജു മേനോനും ആസിഫ് അലിയും നല്ലൊരു ഇടവേളയ്ക്ക് ശേഷം ഒത്തുചേരുന്നു. ഒരു പിടി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ജിസ് ജോയിയുടെ പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒത്തുചേരുന്നത്.

Advertisment

publive-image
അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

‘ഈശോ’, ‘ചാവേർ’ എന്നീ ചിത്രങ്ങൾക്കു ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ജിസ് ജോയിയുടെ മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു ചിത്രമായിരിക്കുമിത്. ഫീൽ ഗുഡ് ചിത്രങ്ങളായിരുന്നു ഇതുവരേയും ജിസ് ജോയ് ഒരുക്കിപ്പോന്നിരുന്നത്. എന്നാൽ, ഈ ചിത്രം പൂർണ്ണമായും ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്. ഒരു മാസ് ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

വിശാലമായ ക്യാൻവാസിൽ മുപ്പതോളം മികച്ച അഭിനേതാക്കളെ അണിനിരത്തി വലിയ മുതൽ മുടക്കിലാണ് ഈ ചിത്രത്തെ ജിസ് ജോയ് ഒരുക്കുന്നത്. ദിലീഷ് പോത്തൻ, ശങ്കർ രാമകൃഷ്ണൻ, അനുശ്രീ, റീനു മാത്യൂസ്, കോട്ടയം നസീർ, ദിനേശ് അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും നാടകങ്ങളിലും മറ്റു കലാരംഗങ്ങളിൽ പ്രവർത്തിച്ചു പോന്നിരുന്ന ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

Advertisment