സാമന്തയുടെ 'ശാകുന്തളം' ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ എത്തുകയാണ്; എന്നാൽ താരം അനാരോഗ്യം കാരണം ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ ല്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്ന് റിപ്പോർട്ട്

author-image
Gaana
New Update

സാമന്തയുടെ 'ശാകുന്തളം' ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ എത്തുകയാണ്. എന്നാല്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ സജീവമായിരുന്ന സാമന്ത ഇപ്പോള്‍ അതില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

Advertisment

publive-image

എന്നാലിപ്പോഴിതാ പ്രമോഷന്‍ പരിപാടികളില്‍ നിരന്തരം പങ്കെടുത്ത് തന്റെ ആരോഗ്യാവസ്ഥ അല്‍പം കൂടി പ്രശ്‌നത്തിലായിരിക്കുന്നു വെന്നാണ് താരം സോഷ്യല്‍ മീഡിയിയലൂടെ അറിയിച്ചിരിക്കുന്നത്. പനിയാണെന്നും ശബ്ദം പോയിരിക്കുകയാണെന്നുമാണ് സാമന്ത ഒരു ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്.

സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിലും അതിലുള്ള ജനപങ്കാളിത്തത്തിലും സന്തോഷം അറിയിച്ച സാമന്ത, ഇതിന് ശേഷമാണ് തിരക്ക് പിടിച്ച ദിനങ്ങള്‍ തന്റെ ആരോഗ്യത്തെ ബാധിച്ചിരിക്കുന്നു എന്നും അറിയിച്ചത്. നിരവധി പേരാണ് ഈ ട്വീറ്റിന് താഴെ സാമന്തയ്ക്ക് സൗഖ്യമാശംസിച്ചിരിക്കുന്നത്.

''നിര്‍ഭാഗ്യവശാല്‍ തിരക്കേറിയ ഷെഡ്യൂളുകളും പ്രമോഷനുകളും എന്നെ ബാധിച്ചു, ഞാന്‍ പനി ബാധിതയാണ്. എന്റെ ശബ്ദം നഷ്ടപ്പെട്ടു'' എന്നാണ് സാമന്ത ട്വീറ്റ് ചെയ്തിരിക്കുന്നത്. അടുത്തിടെയാണ് മയോസൈറ്റിസ് എന്ന രോഗത്തില്‍ നിന്നും സാമന്ത സുഖം പ്രാപിച്ചത്.

സാമന്തയുടെ ആരോഗ്യനില പരിഗണിച്ച്‌ സംവിധായകന്‍ ദില്‍ രാജു ബുധനാഴ്ച രാത്രി നടത്താനിരുന്ന ശാകുന്തളം സിനിമയുടെ പ്രീമിയര്‍ ഷോ റദ്ദാക്കിയെന്നും വിവരമുണ്ട്. എന്നാല്‍ ചൊവ്വാഴ്ച സിനിമയുടെ പ്രത്യേക സ്‌ക്രീനിംഗ് നടന്നിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് സിനിമയുടെ പ്രമോഷനിടെ മാധ്യമങ്ങള്‍ ഒന്നിച്ച്‌ ഫോട്ടോയും വീഡിയോയും എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കണ്ണിലേക്ക് ലൈറ്റടിച്ചതിനെ തുടര്‍ന്ന് തനിക്കിത് താങ്ങാന്‍ കഴിയുന്നതല്ല എന്ന് താരം പരസ്യമായി പറഞ്ഞിരുന്നു. 'മയോസൈറ്റിസ്' രോഗത്തിന്റെ ഭാഗമായി കടുത്ത കണ്ണ് വേദന അനുഭവിക്കുന്നതായി താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Advertisment