New Update
എഎല്‍ സൂര്യ എന്ന വ്യക്തി താന്‍ തൃഷയുമായി പ്രണയത്തിലാണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത് വലിയ വിവാദങ്ങളായിരുന്നു ഉണ്ടാക്കിയത്. താനൊരു സംവിധായകനാണെന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്.
Advertisment
വര്‍ഷങ്ങളായി തൃഷ താനുമായി പ്രണയ ബന്ധത്തിലാണെന്നും നടി സിനിമയില്‍ അഭിനയിക്കുന്നത് തനിക്കിഷ്ടമല്ലെന്നുമായിരുന്നു നേരത്തെ ഇയാൾ പറഞ്ഞത്. ഇത് വലിയ ചർച്ച ആയിരുന്നു.
ഇപ്പോള്‍ വീണ്ടും സമാന വാദവുമായെത്തിയിരിക്കുകയാണ് ഇയാള്‍. തൃഷയോടുള്ള അടുപ്പത്തിന്റെ പേരില്‍ നടന്‍ വിജയ്ക്ക് തന്നോട് അസൂയയാണെന്നാണ് ഇയാള്‍ പറയുന്നത്. തൃഷയോട് ഞാന്‍ ഇടയ്ക്കിടെ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ പിണക്കത്തിലാണ്. നവംബര്‍ മാസത്തില്‍ ഞങ്ങളുടെ വിവാഹമാണ് എന്നാണ് എഎല്‍ സൂര്യ അവകാശപ്പെടുന്നത്.
എന്നാൽ ഈ വിവാദങ്ങളോടും എഎല്‍ സൂര്യ പറഞ്ഞതിനോടും തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.