/sathyam/media/post_attachments/ghK0R7gUGWrgOrOKEToZ.jpg)
ചെന്നൈ: റിലീസിന് പിന്നാലെ വിവാദത്തിൽ മുങ്ങിയ തമിഴ് ചിത്രം ഫർഹാനയിലെ നായിക ഐശ്വര്യ രാജേഷിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. നെല്‍സണ്‍ വെങ്കടേശിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിനെതിരെ വ്യാപകപ്രതിഷേധമുയര്‍ന്നതിനേ തുടര്‍ന്നാണ് നായിക ഐശ്വര്യ രാജേഷിന് പോലീസ് സംരക്ഷണം നൽകിയത്.
ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്നതാണ് 'ഫര്‍ഹാന'യുടെ ഉള്ളടക്കം എന്ന ആരോപണമുയര്‍ത്തി ഇന്ത്യന്‍ നാഷണല്‍ ലീഗ് അടക്കമുള്ള സംഘടനകള് രംഗത്തുവന്നിരുന്നു. ഫോണിലൂടെ സെക്‌സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ഫര്‍ഹാന പറയുന്നത്. ഇത്തരത്തില്‍ ഫോണില്‍ സംസാരിക്കുന്ന യുവാവുമായി അവർ അടുക്കുന്നതോടെ ചിത്രം പുതിയ ദിശയിലേക്ക് സഞ്ചരിക്കുന്നു.
വിവാദങ്ങള് രൂക്ഷമായതോടെ വിശദീകരണവുമായി നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് രംഗത്തെത്തിയിരുന്നു. വലിയ സാമൂഹിക ഉത്തരവാദിത്വം പുലര്‍ത്തിക്കൊണ്ടാണ് തങ്ങള്‍ ഓരോ സിനിമയും ഇറക്കുന്നതെന്നാണ് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് വ്യക്തമാക്കുന്നത്. എന്തായാലും ചിത്രത്തിനെതിരെ പ്രതിഷേധം തുടരാൻ തന്നെയാണ് മുസ്ലീം സംഘടനകളുടെ തീരുമാനം