Advertisment

ദി  മെസ്സേജ് (രിസാല ) ആദ്യമായി കുവൈത്തിൽ

New Update

കുവൈറ്റ്‌:  പ്രവാചകൻ  മുഹമ്മദ് നബിയുടെ ജീവചരിത്രത്തിന്റെ ചലച്ചിത്രാവിഷ്കാരമാക്കി പ്രമുഖ ഹോളിവുഡ് സംവിധായകൻ മുസ്തഫ അക്കാദ്  ഒരുക്കിയ  ദി മെസേജ് എന്ന ചലചിത്രം ആദ്യമായി കുവൈത്തിൽ.

Advertisment

publive-image

45 വർഷങ്ങൾക്കു ശേഷം ആദ്യമായി കുവൈത്തിൽ ഫഹഹീൽ സിനിസ്‌കെപ് 1954 ഫിലിം ഹൌസിൽ കഴിഞ്ഞ 21 ന് ആയിരുന്നു  ആദ്യ  പ്രദർശനം . ദിവസവും വൈകുന്നേരം 5.30ന് ആണ് പ്രദർശനം. 1976 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ സംവിധാനം മുസ്തഫ അക്കാദ് ആണ് നിർവ്വഹിച്ചിരിക്കുന്നത്.

അറബിയിലും ഇംഗ്ലീഷിലും പുറത്തിറങ്ങിയിരുന്ന ഈ ചിത്രത്തിന്റെ അറബിയിലുള്ള പേര് അൽ-രിസാല എന്നായിരുന്നു .നിരവധി പുരസ്‌കാരങ്ങൾ നേടിയ 1977, മാർച്ച് 9 ന് റിലീസ് ചെയ്ത ചിത്രം  മികച്ച ശബ്ദസന്നിവേഷത്തിന് ഓസ്‌ക്കാർ നാമ നിർദേശം ചെയ്തിരുന്നു.

ആന്റണി ഹോപ്കിൻസ്, ഐറിൻ പപ്പസ് എന്നിവരായിരുന്നു മുഖ്യ താരങ്ങൾ. ഇസ്ലാമിന്റെ ആദ്യകാല ചരിത്ര സംഭവങ്ങളെ പ്രതിപാദിക്കുന്ന ചിത്രമാണ് ദി മെസ്സേജ്.

film news
Advertisment