New Update
കഴിഞ്ഞ ദിവസങ്ങളിലായി ഒരുപാട് പേരുടെ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളില്ഡ നിറഞ്ഞുനിറഞ്ഞ കൊച്ചുമിടുക്കി ആരാണെന്നറിയാന്‍ ഒരുപാടുപേര്‍ക്ക് ആഗ്രഹമുണ്ടായിരിക്കും.
ആ മിടുക്കി കലാകാരി ഏയ്ഞ്ചല്‍ റിതാ ആണ്.കൊൽക്കത്ത സ്വദേശിയാണ് യുകെജിയിൽ പഠിക്കുന്ന അഞ്ചു വയസ്സ് മാത്രം പ്രായമുള്ള ഈ സുന്ദരിക്കുട്ടി. കൊൽക്കത്ത സ്വദേശികളായ രവി മേഹ്തയുടെയും ജ്യോതി മെഹ്റയുടെയും ഏക മകളാണ് ഏയ്ഞ്ചൽ റിതി.
അച്ഛൻ രവി മേഹ്ത ബിസ്സിനെസ്സുകാരനും അമ്മ ജ്യോതി മെഹ്‌റ പോലീസ് കോൺസ്റ്റബിളും ആണ്.വളരെ ചെറുപ്പത്തിലേ തന്നെ റിതി അഭിനയിക്കാനുള്ള തന്റെ കഴിവ് പ്രകടമാക്കിയിരുന്നു എന്ന് ‘അമ്മ പറയുന്നു.
അങ്ങനെ അവളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ ആണ് ടിക്‌റ്റോക്കിലും യൂട്യുബിലും ഒക്കെ മകളുടെ പേരിൽ അക്കൗണ്ട് തുടങ്ങുന്നത്.