ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മാത്രമല്ല, കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ച നിര്‍ദ്ധനരായ എല്ലാ ഇന്ത്യക്കാരുടെയും ആശ്രിതര്‍ക്ക് ധനസഹായം ലഭ്യമാക്കുമെന്ന് സ്ഥാനപതി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ച നിര്‍ദ്ധനരായ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുമെന്ന സ്ഥാനപതി സിബി ജോര്‍ജിന്റെ പ്രഖ്യാപനം പ്രവാസലോകത്ത് ഏറെ കൈയ്യടി നേടിയിരുന്നു. ഇപ്പോഴിതാ, ധനസഹായം നല്‍കുന്നത് ഗാര്‍ഹികത്തൊഴിലാളികളുടെ കുടുംബത്തിന് മാത്രമല്ലെന്ന് വ്യക്തമാക്കുകയാണ് സ്ഥാനപതി.

Advertisment

120 ദിനാറില്‍ കുറവ് ശമ്പളമുണ്ടായിരുന്നു കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ച എല്ലാ ഇന്ത്യക്കാരുടെയും ആശ്രിതര്‍ക്ക് സാമ്പത്തികസഹായം ലഭ്യമാക്കുമെന്ന് സിബി ജോര്‍ജ് വ്യക്തമാക്കി. വിസ ഏതായാലും കുഴപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ചാണ് സാമ്പത്തികസഹായം ലഭ്യമാക്കുന്നത്. എംബസിയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഓരോ കേസുകളും പരിശോധിക്കാന്‍ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും സ്ഥാനപതി സിബി ജോര്‍ജ് അറിയിച്ചു.

Advertisment