ഡിട്രോയിറ്റില്‍ വീടിനു തീപിടിച്ച് രണ്ട് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

New Update

ഡിട്രോയിറ്റ്: ഡിസംബര്‍ 25-ന് ക്രിസ്മസ് ആഘോഷിക്കാന്‍ തയാറെടുക്കവേ താമസിച്ചിരുന്ന വീടിനു തീപിടിച്ച് ആറും ഏഴും വയസ് പ്രായമുള്ള രണ്ട് സഹോദരങ്ങള്‍ കൊല്ലപ്പെടുകയും, എട്ടും, പത്തും വയസുള്ള മറ്റ് രണ്ട് സഹോദരങ്ങള്‍ക്ക് കാര്യമായി പൊള്ളലേല്‍ക്കുകയും ചെയ്ത സംഭവം ഡിട്രോയിറ്റില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

Advertisment

publive-image

ഇരുനില കെട്ടിടത്തിന് രാവിലെ എട്ടുമണിയോടെയാണ് തീപിടിച്ചത്. മുകള്‍നിലയില്‍ മൂന്നു വയസുള്ള കുട്ടിയുമായി കഴിഞ്ഞിരുന്ന മാതാവ് തീ ആളിപ്പടര്‍ന്നതോടെ കുട്ടിയുമായി ജനലിലൂടെ മുകളില്‍ നിന്നും താഴേയ്ക്ക് ചാടി രക്ഷപ്പെട്ടു.

കൊല്ലപ്പെട്ട രണ്ട് സഹോദരന്മാരും ലിവിംഗ് റൂമില്‍ നിന്നും രക്ഷപെടാനാകാതെ തീയില്‍ അകപ്പെടുകയായിരുന്നു. മറ്റു രണ്ടു സഹോദരങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റുവെങ്കിലും അവര്‍ പുറത്തേക്ക് ഓടി രക്ഷപെട്ടു.

താഴെ ക്രിസ്മസ് ട്രീക്ക് സമീപം കിടന്നുറങ്ങുകയായിരുന്നു കൊല്ലപ്പെട്ട സഹോദരങ്ങള്‍ എന്നാണ് മാതാവ് പറയുന്നത്. അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ കെടുത്തിയപ്പോള്‍ ലിവിംഗ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിനകത്ത് ധാരാളം ഹീറ്ററുകള്‍ ഉണ്ടായിരുന്നതായും, സ്‌മോക്ക് അലാറം വര്‍ക്ക് ചെയ്യുന്നില്ലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട കുട്ടികളുടെ പേരില്‍ ഗോ ഫണ്ട് ആരംഭിച്ചിട്ടുണ്ട്.

fire death
Advertisment