എരിമയൂർ പഞ്ചായത്തിലെ മലയ ഭഗവതി ക്ഷേത്രത്തോട് ചേർന്ന പുളിമരം കത്തി. തീയണക്കാൻ ഫയർഫോഴ്സോ ഫോറസ്റ്റോ തയ്യാറായില്ലെന്ന് നാട്ടുകാരുടെ ആരോപണം. എരിമയൂർ പഞ്ചായത്തിലെ മലയുടെ നെറുകയിലാണ് മലയ ഭഗവി ക്ഷേത്രവും പുളിമരവും സ്ഥിതിചെയ്യുന്നത്. സാങ്കൽപ്പിക മൂർത്തിയായ ഇവിടെ ഭക്തരെത്തി നിവേദ്യവും മറ്റും സ്വയം പാചകം ചെയ്ത സ്വയം പൂജ ചെയ്യാറാണ് പതിവ്.
/sathyam/media/post_attachments/alOJJBIdBnF9MwM5zAVi.jpg)
കടുത്ത വേനലിലും ഉണങ്ങാതെ നിന്നിരുന്ന പുളിമരം എങ്ങനെ കത്തി എന്നത് അവ്യക്തമാണ്. ഓസിന് നീളം മതിയാവില്ലെന്ന കാരണത്താലാണ് ഫയർഫോഴ്സ് എത്താതിരുന്നത് എന്നാണ് ആരോപണം. ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടില്ല.