Advertisment

പ്രവാസികളെയും കൊണ്ട് കെഎംസിസിയുടെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം നാളെ കേരളത്തില്‍; വിമാനമെത്തുന്നത് റാസല്‍ഖൈമയില്‍ നിന്ന്‌

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

റാസല്‍ഖൈമ: കൊവിഡ് പ്രതിസന്ധി മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെയും കൊണ്ടുള്ള കെഎംസിസിയുടെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം നാളെ (ജൂണ്‍ 1) കേരളത്തിലെത്തും. 160 യാത്രക്കാരെയും കൊണ്ട് റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് ആദ്യ സര്‍വീസ് നടത്തുന്നത്.

ജൂണ്‍ ഒന്നിന് ഷാര്‍ജ അഴീക്കോട് മണ്ഡലം കെഎംസിസിയുടെയും ജൂണ്‍ രണ്ടിന് ദുബായ് മലപ്പുറം ജില്ലാ കെഎംസിസിയുടെയും ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തും. വിമാന സര്‍വീസ് ലഭ്യമാക്കാനുള്ള ഒരുക്കങ്ങളെല്ലാം പുരോഗമിക്കുന്നതായി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ജന. സെക്രട്ടറി നിസാര്‍ തളങ്കര ചാര്‍ട്ടഡ് ഫ്‌ളൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഫൈസല്‍ അഴീക്കോട് എന്നിവര്‍ അറിയിച്ചു.

വിവിധ എമിറേറ്റുകളിലെ കീഴ്ഘടകങ്ങളുടെ കീഴില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും വിമാനങ്ങള്‍ കേരളത്തിലെത്തും. കുവൈറ്റ് കെഎംസിസിയും ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് നടത്താനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

Advertisment