ഇന്ത്യയിലെ ആദ്യ ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് ഭാനു അതയ്യ അന്തരിച്ചു

New Update

publive-image

Advertisment

മുംബൈ: ഇന്ത്യയിലെ ആദ്യ ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് ഭാനു അതയ്യ (91) അന്തരിച്ചു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു. സൗത്ത് മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു മരണം.

1983ല്‍ 'ഗാന്ധി' എന്ന ചിത്രത്തിന്റെ കോസ്റ്റിയൂം ഡിസൈനിംഗിനാണ് ഭാനു അതയ്യയ്ക്ക് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്. 1990ല്‍ പുറത്തിറങ്ങിയ 'ലേകിന്‍', 2001ല്‍ പുറത്തിറങ്ങിയ 'ലഗാന്‍' എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

1956ല്‍ 'സിഐഡി' എന്ന ചിത്രത്തിലൂടെയാണ് ഭാനു സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് നൂറോളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.

Advertisment