നൊവാഡാ സംസ്ഥാന സൗന്ദര്യ റാണിയായി ആദ്യ ട്രാൻസ്‌ജെൻഡർ വനിത

New Update
publive-image
നൊവാഡാ: സംസ്ഥാന സൗന്ദര്യ റാണി ആയി ട്രാൻസ്‌ജെൻഡർ വനിത കാറ്റാലുനാ എൻറിക്യൂസ് (27) തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ്  യു.എസിലെ സൗന്ദര്യ റാണി മത്സരത്തിൽ മിസ് യു.എസ്. എ. സൗന്ദര്യ റാണിയാകാൻ  ഒരു ട്രാൻസ്‌ജെൻഡർ വനിത യോഗ്യത നേടിയിരിക്കുന്നത്.  മത്സരത്തിൽ  പങ്കെടുത്ത 21 പേരെയും പിന്നിലാക്കിയാണ് കാറ്റാലുനാ ഒന്നാമത് എത്തിയത്.  എൻറിക്യൂസ് തന്റെ വിജയം താൻ  പ്രതിനിധിധാനം ചെയ്യുന്ന ട്രാൻസ് ജൻഡേഴ്‌സ് വിഭാഗത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും വിജയമാണെന്നതിൽ അഭിമാനിക്കുന്നതായി അറിയിച്ചു.
Advertisment
2016 മുതൽ മൽസരിക്കാൻ തുടങ്ങിയതാണ് എൻറിക്യൂസ്. സ്‌കൂളുകളിൽ പഠിക്കുമ്പോൾ ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും വിശ്രമ മുറികൾ ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല, താൻ ഒരു ട്രാൻസ്‌ജെൻഡർ ആയതിനാൽ എന്ന് എൻറിക്യൂസ് ഒരു അഭിമുഖത്തിൽ ലാസ് വേഗസിൽ പറഞ്ഞു. വളരുമ്പോൾ, വലിയ വേർതിരിവുകൾ അനുഭവിച്ചാണ് വളർന്നത്. വെളുത്ത വംശജ അല്ലാത്ത നിറക്കാരി ട്രാൻസ്‌ജെൻഡർ എന്ന വനിത എന്നതിൽ ഇപ്പോൾ അഭിമാനിക്കുന്നു എന്നും, എന്റെ വ്യത്യസ്തകൾ എന്നെ ഒട്ടും പിന്നിൽ ആക്കുന്നില്ല എന്നും അതെല്ലാം എനിക്ക് എന്നെ വലുതാകാൻ സഹായിച്ചു എന്നും സംസ്ഥാന സൗന്ദര്യ റാണി പറഞ്ഞു.
publive-image

മഴവില്ല് നിറങ്ങൾ എല്ലാം ധരിച്ച് സുന്ദരിയായി അണിഞ്ഞൊരുങ്ങി വിജയം പങ്കു വച്ചു. മിസ് യു.എസ്. എ. സൗന്ദര്യ മത്സരം നവംബറിലാണ് നടക്കുന്നത്. ഫിലിപ്പിനാ അമേരിക്കൻ വനിത ഒരു ഫാഷൻ ഡിസൈനർ കൂടിയാണ്. ഹെൽത്ത് കെയർ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്നു. ട്രാൻസ്‌ജെൻഡേഴ്‌സിന്റെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാണ്. ചരിത്രപരമായ വിജയമാണ് നൊവാഡാ സംസ്ഥാനത്തു നിന്നും നേടിയത് എന്ന് എല്ലാവരും അറിയിച്ചു. ഒരു മിസ് യു.എസ്. എ. വനിതാ കിരീടം നേടാനുള്ള ഭാഗ്യം ട്രാൻസ്‌ജെൻഡർ വനിതയ്ക്കു ലഭിക്കട്ടെയെന്ന് എല്ലാവരും ആശംസിച്ചു.

Advertisment