New Update
/sathyam/media/post_attachments/PmdWTBASW7bmnqA8djUE.jpg)
ഉഴവൂർ: ഉഴവൂർ ഗ്രാമപഞ്ചായത്തിലെ പൊതു കുളങ്ങൾ ആയ പെരുന്താനം ചിറയിൽകുളം, ചെക്ക് ഡാം, ഉഴവൂർ കൊപ്രകുളം, ഇടക്കോലി ചെക്ക് ഡാം, തോട്ടനാനിമറ്റം, ഇന്ജെനാട്ടു കുളം, കല്ലേറ്റു കുളം, മാനാനി കുളം, വിരുപ്പേൽ കുളം എന്നീ കുളങ്ങളിൽ മത്സ്യ നിക്ഷേപം നടത്തി.
Advertisment
ജലാശയങ്ങളുടെ സംരക്ഷണം, കൊതുക് നശീകരണം, മത്സ്യ സമ്പത്ത് വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആണ് പൊതുകുളങ്ങളിൽ മത്സ്യ നിക്ഷേപം നടത്തിയത്.
/sathyam/media/post_attachments/23EJU6yWdTBstoNSkqD3.jpg)
ചിറയിൽകുളത്തിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ പരിപാടി ഉദ്ഘടനം ചെയ്തു. ഫിഷറീസ് ഡിപ്പാർട്മെന്റ് പ്രൊമോട്ടർ ജൈനമ്മ, വാർഡ് മെമ്പർ മാരായ ന്യൂജന്റ് ജോസഫ്, സിറിയക് കല്ലടയിൽ, ബിനു ജോസ് തൊട്ടിയിൽ, മേരി സജി, ജസീന്ത പൈലി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us