ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ് :കുവൈറ്റില്‍ മത്സ്യബന്ധന നിയമം ലംഘിക്കുന്ന മത്സ്യത്തൊഴിലാളികളെ നാടുകടത്തുമെന്ന് മുന്നറിയിപ്പ് .
Advertisment
മത്സ്യബന്ധന നിയമം ലംഘിക്കുന്ന തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നതിനും മത്സ്യബന്ധന ഉപകരണങ്ങള്‍ കണ്ടു കെട്ടുന്നതിനും , മത്സ്യ ബന്ധന ബോട്ടുകള്‍ പിടിച്ചെടുക്കുന്നതിനുമായുള്ള പരിശോധനകള്‍ ആരംഭിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടറേറ്റ് ജനറല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു.
അറബ് ഏഷ്യന്‍ മത്സ്യത്തൊഴിലാളികള്‍ പകല്‍വെളിച്ചത്തില്‍ പോലും കടുത്ത നിയമലംഘനങ്ങള്‍ നടത്തുന്നതായി വെളിപ്പെടുത്തുന്ന വീഡിയോകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് അധികൃതര്‍ കടുത്ത നടപടിയ്ക്ക് ഒരുങ്ങുന്നത്.