Advertisment

മത്സ്യത്തൊഴിലാളികളുടെ അഭാവവും മീനുകളുടെ ലഭ്യതക്കുറവും; കുവൈറ്റില്‍ മത്സ്യവിപണി പ്രതിസന്ധിയില്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: മത്സ്യലഭ്യത കുറഞ്ഞതോടെ കുവൈറ്റ് മത്സ്യമാര്‍ക്കറ്റില്‍ നല്ലൊരു ശതമാനം സ്‌റ്റോളുകളും അടഞ്ഞുകിടക്കുന്നു. കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ മീനുകള്‍ 'പാലായനം' ചെയ്യുന്നുവെന്നാണ് ഈ മേഖലകളിലുള്ളവര്‍ പറയുന്നത്.

മലയാളികളടക്കമുള്ള നിരവധി പേരുടെ തീന്‍മേശയിലെ പ്രധാനപ്പെട്ട വിഭവമാണ് മത്സ്യം. മത്സ്യലഭ്യത കുറഞ്ഞതോടെ ഇത് ജനങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഒപ്പം നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ അഭാവവും പ്രതിസന്ധിയാവുകയാണ്.

മത്സ്യത്തൊഴിലാളികളുടെ അഭാവം മൂലം മത്സ്യബന്ധന മേഖല അഭൂതപൂർവമായ പ്രതിസന്ധി നേരിടുകയാണെന്ന് കുവൈറ്റ് മത്സ്യത്തൊഴിലാളി യൂണിയൻ തലവൻ ധാഹർ അൽ സുവയ്യൻ പറയുന്നു. ചില മത്സ്യത്തൊഴിലാളികൾ അയൽരാജ്യങ്ങളിൽ നിന്ന് കരാർ ചെയ്തവരാണെന്നും മറ്റുള്ളവർ അറുപത് വയസ്സ് തികഞ്ഞതിനാൽ അവരുടെ റെസിഡന്‍സി പുതുക്കാനാകില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

കുവൈറ്റ് മത്സ്യബന്ധന വിഭാഗത്തിന് ഇപ്പോഴും നിരവധി മത്സ്യത്തൊഴിലാളികളെ ആവശ്യമുണ്ടെന്ന് അൽ സുവയ്യൻ വിശദീകരിച്ചു. പുതിയ മത്സ്യത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മത്സ്യബന്ധന മേഖലയ്ക്ക് പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള യൂണിയന്റെ അഭ്യർത്ഥന അധികൃതര്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

മത്സ്യത്തിന്റെ അഭാവം കാരണം ഷാർക്ക് മാർക്കറ്റിൽ മത്സ്യ സ്റ്റാളുകൾ അടച്ചിടുന്നത് തുടരുമെന്ന ഭയം അൽ സുവയ്യൻ പ്രകടിപ്പിച്ചു. “ഇന്ന്, അടച്ച സ്റ്റാളുകളുടെ എണ്ണം 35 ൽ എത്തി, അത് മത്സ്യ സ്റ്റാളുകളുടെ 30 ശതമാനമാണ്. സ്റ്റാളുകളിൽ മീൻ ഇല്ലാത്തത് ആശങ്കാജനകമാണ്'',-അദ്ദേഹം പറഞ്ഞു.

അവശേഷിക്കുന്ന മത്സ്യത്തൊഴിലാളികൾക്കും സ്റ്റാൾ തൊഴിലാളികൾക്കും മറ്റുള്ളവർക്കും പ്രതിരോധ കുത്തിവയ്പ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്റ്റാളുകളിലെയും ഓഫീസുകളിലെയും 80 ശതമാനം മത്സ്യത്തൊഴിലാളികൾക്കും രണ്ട് ഡോസ് കോവിഡ് -19 വാക്സിൻ കുത്തിവയ്പ് നൽകിയിട്ടുണ്ടെന്ന് അൽ സുവയ്യൻ സ്ഥിരീകരിച്ചു. പ്രതിസന്ധി ഉടൻ അവസാനിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Advertisment